Monday February 18th, 2019 - 1:46:am
topbanner

കാമുകിയുമായി ബൈക്കില്‍ കറങ്ങാനിറങ്ങിയ കാമുകനെ വെടിവെച്ച് കൊന്നു; കാമുകിയെ ലൈംഗികമായി പീഡിപ്പിച്ചു

suji
കാമുകിയുമായി ബൈക്കില്‍ കറങ്ങാനിറങ്ങിയ കാമുകനെ വെടിവെച്ച് കൊന്നു; കാമുകിയെ ലൈംഗികമായി പീഡിപ്പിച്ചു

കാമുകിയ്ക്ക് ഒപ്പം ഒരു ബൈക്ക് യാത്ര. സന്തോഷകരമായ നിമിഷങ്ങള്‍ കൊതിച്ച് ആരംഭിച്ച യാത്ര കലാശിച്ചത് ദുരന്തത്തില്‍. 26 വയസ്സുള്ള യുവാവിനെ വെടിവെച്ച് കൊന്ന പിടിച്ചുപറിക്കാരന്‍ കാമുകിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണുകളും ടുവീലറുകളുമായി സ്ഥലംവിട്ടു.

മുംബൈയിലെ ആംബര്‍നാഥ്-തിത്‌വാല റോഡില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവങ്ങള്‍. ഒരു ചൈനീസ് റെസ്‌റ്റൊറന്റില്‍ ഷെഫായി ജോലി ചെയ്തിരുന്ന ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. ദീര്‍ഘയാത്രക്ക് ഇറങ്ങിയതായിരുന്നു കാമുകീകാമുകന്‍മാര്‍. യാത്ര പാതിവഴിയില്‍ എത്തിയപ്പോള്‍ മൂത്രമൊഴിക്കാനായി യുവാവ് വാഹനം ഒതുക്കി. ഈ സമയത്താണ് ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും അക്രമി യുവതിയെ കയറിപ്പിടിച്ചത്.

കാമുകന്‍ രക്ഷിക്കാനായി ഓടിയെത്തിയെങ്കിലും പണവും, മറ്റ് വസ്തുക്കളും കൈമാറാനായിരുന്നു ഇയാളുടെ ഭീഷണി. ആവശ്യം നിരാകരിച്ചതോടെ രോഷാകുലനായ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ യുവാവ് സ്ഥലത്ത് കുഴഞ്ഞുവീണതോടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. ഇതിന് ശേഷം പണവും മൊബൈലുകളും ബൈക്കുമായി സ്ഥലംവിട്ടു.

ഈ സമയത്ത് എത്തിയ മറ്റൊരു യാത്രക്കാരന്റെ സഹായത്തോടെ യുവതി പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് സംഘം പരുക്കേറ്റ യുവാവുമായി ആശുപത്രിയില്‍ എത്തിയെങ്കിലും മരണത്തിന് കീഴടങ്ങി. ഒറ്റപ്പെട്ട പ്രദേശത്ത് സിസിടിവി ദൃശ്യങ്ങളും ലഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ പ്രതിയെ പിടികൂടാന്‍ പ്രദേശവാസികളെ ചോദ്യം ചെയ്യുകയാണ് പോലീസ്.

 

Viral News

Read more topics: shot dead, girlfriend, raped
English summary
Man shot dead girlfriend raped near Mumbai
topbanner

More News from this section

Subscribe by Email