Tuesday November 20th, 2018 - 2:04:pm
topbanner

ഡല്‍ഹി റെയ്ല്‍വേ സ്റ്റേഷനില്‍ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ; രക്ഷിക്കാതെ ജനം മൊബൈലില്‍ ദൃശ്യമെടുത്തു

suji
ഡല്‍ഹി റെയ്ല്‍വേ സ്റ്റേഷനില്‍ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ; രക്ഷിക്കാതെ ജനം മൊബൈലില്‍ ദൃശ്യമെടുത്തു

ഒരു അപകടം കണ്ടാല്‍ അവരെ രക്ഷിക്കാനല്ല മറിച്ച് മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവരുടെ മാനസിക അവസ്ഥ എന്തായിരിക്കും ?ഏകദേശം 20 വയസ്സു മാത്രമുള്ള യുവാവ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി .ആരും രക്ഷിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല മൊബൈല്‍ എടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു പലരും.റെയില്‍വേ പോലീസും സഹായത്തിനെത്തിയില്ല .തലപ്പാവ് ധരിച്ച സിഖ് യുവാവാണ് മരിച്ചത്.10 മിനിറ്റോളം സ്‌റ്റേഷനില്‍ നിന്ന് കത്തുകയായിരുന്നു.

സ്‌റ്റേഷനിലും ട്രാക്കിലുമായി ഒരു മണിക്കൂര്‍ അലഞ്ഞു.പിന്നീട് ബാഗില്‍ കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി.യാത്രക്കാര്‍ പോലീസില്‍ വിളിച്ചു പറഞ്ഞു.തീ പടര്‍ന്നുപിടിച്ചപ്പോള്‍ യുവാവ് സഹായത്തിനായി കരഞ്ഞെങ്കിലും ആരും സഹായിച്ചില്ല.മൂന്നു മണിക്കൂറോളം മൃതദേഹം സ്‌റ്റേഷനില്‍ കിടന്നു.റെയ്ല്‍വേ പോലീസും ഡല്‍ഹി പോലീസും സ്‌റ്റേഷന്‍ പരിധിയുടെ പേര് പറഞ്ഞ് തര്‍ക്കിച്ചതാണ് കാരണം.ഒടുവില്‍ റെയില്‍വേ പോലീസ് തന്നെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Read more topics: suicide, delhi
English summary
Man sets himself ablaze on rail tracks
topbanner

More News from this section

Subscribe by Email