topbanner
Thursday August 17th, 2017 - 11:21:am
topbanner

കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാര്‍ കത്തി ഒരാള്‍ മരിച്ചു

Anju N C
കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാര്‍ കത്തി ഒരാള്‍ മരിച്ചു

കോയമ്പത്തൂര്‍: കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാര്‍ കത്തി ഒരാള്‍ മരിച്ചു. ദിലീപ് കുമാര്‍ എന്നയാളാണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്ര തിരിച്ച ഇയാള്‍ വാഹനത്തില്‍ തീ പടരുന്നത് കണ്ട് കാര്‍ നിര്‍ത്തി ഭാര്യയേയും രണ്ട് കുഞ്ഞുങ്ങളേയും രക്ഷപ്പെടുത്തി.

എന്നാല്‍ സീറ്റ്‌ബെല്‍റ്റ് ഇട്ടതിനാല്‍ തീ പടരുന്നതിന് മുമ്പ് ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇതാണ് ദുരന്തത്തില്‍ കലാശിച്ചത്. കോയമ്പത്തൂര്‍ മധുക്കരൈ എല്‍ആന്‍ടി ജങ്ഷനു സമീപത്തുവെച്ച് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പറയുന്നു.

English summary
man saves wife, two children from burning car, fails to escape
topbanner topbanner

More News from this section

Subscribe by Email