Monday February 18th, 2019 - 10:14:pm
topbanner

ഫാറൂഖ് അബ്ദുള്ളയുടെ വീടിന്റെ ഗേറ്റ് മഹീന്ദ്ര എസ്‌യുവി ഉപയോഗിച്ച് ഇടിച്ച് തകര്‍ത്ത യുവാവിനെ വെടിവെച്ച് കൊന്നു

suji
ഫാറൂഖ് അബ്ദുള്ളയുടെ വീടിന്റെ ഗേറ്റ് മഹീന്ദ്ര എസ്‌യുവി ഉപയോഗിച്ച് ഇടിച്ച് തകര്‍ത്ത യുവാവിനെ വെടിവെച്ച് കൊന്നു

ജമ്മു: നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയുടെ ജമ്മുവിലെ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയും വീട്ടില്‍ അതിക്രമിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത യുവാവിനെ വെടിവെച്ച് കൊന്നു. പൂഞ്ച് ജില്ലയിലെ മേന്ഥാറില്‍ നിന്നുമുള്ള മുര്‍ഫാസ് ഷായാണ് കൊല്ലപ്പെട്ടത്. അതിവേഗത്തില്‍ കാര്‍ ഇടിച്ച് തകര്‍ത്ത് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ പിന്നീട് വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് സാധനങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടൊണ് പോലീസ് വെടിവെച്ച് കൊന്നത്. ജമ്മുവില്‍ തോക്ക് നിര്‍മ്മാണ ഫാക്ടറി നടത്തുന്ന വ്യക്തിയുടെ മകനാണ് മുര്‍ഫാസ്. വിഐപി ഗേറ്റിലൂടെ എസ്‌യുവി ഉപയോഗിച്ചായിരുന്നു അതിക്രമം.

മുര്‍ഫാസ് നിരായുധനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഫാറൂഖിന്റെ മകന്‍ ഒമര്‍ അബ്ദുള്ള സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ മകനെ അറസ്റ്റ് ചെയ്യാതെ വെടിവെച്ച് കൊന്നത് എന്ത് കൊണ്ടെന്നാണ് മുര്‍ഫാസിന്റെ പിതാവ് ചോദിക്കുന്നത്.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ് അബ്ദുള്ള. അതുകൊണ്ട് തന്നെ വാഹനം ഇടിച്ച് കയറ്റിയത് വലിയ സുരക്ഷാ പ്രശ്‌നമാണ്.

 

Viral News

Read more topics: suv,farooq abdullahs ,shot dead
English summary
man rams suv into farooq abdullahs home in jammu shot dead
topbanner

More News from this section

Subscribe by Email