Thursday November 15th, 2018 - 7:35:am
topbanner

ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് യുവാവ് 3 പെണ്‍മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

NewsDesk
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് യുവാവ് 3 പെണ്‍മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

മധുര: ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് എട്ടുവയസില്‍ താഴെയുള്ള മൂന്നു കുട്ടികളെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് തിരുനെല്‍വേലിയിലെ തരുവൈ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

നിര്‍മാണതൊഴിലാളിയായ രാജശേഖരനാണ് മുത്തുലക്ഷ്മി, കാവ്യ, ആര്യ എന്നീ കുട്ടികളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. കഴിഞ്ഞദിവസത്തെ വഴക്കിനിടെ ഭാര്യ മേഗല ഇവരുടെ കുടുംബവീട്ടിലേക്കു പോയിരുന്നു.

കുട്ടികളെ ഒപ്പം കൊണ്ടുപോകാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും രാജശേഖരന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് മേഗല ഈ ശ്രമത്തില്‍നിന്നു പിന്‍മാറി. പിന്നാലെ കുട്ടികള്‍ക്കു വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയശേഷം രാജശേഖരന്‍ ഉറങ്ങാന്‍ പോയി. രാവിലെ ഉറക്കമുണര്‍പ്പോള്‍ കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.

ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ രാജശേഖരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൊടുപുഴയില്‍ പതിനാലുകാരിയെ വിൽക്കാൻ അമ്മയും കൂട്ട്: പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് കൂട്ടുകാരി

പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

നയൻസ് സത്യന്‍ അന്തിക്കാടിനെ പുലർച്ചെ വിളിച്ചു പറഞ്ഞതെന്ത്?

Read more topics: Man, poisons, daughter
English summary
Man poisons 3 minor daughters, kills self
topbanner

More News from this section

Subscribe by Email