Thursday December 13th, 2018 - 12:57:am
topbanner

ബസില്‍ മാധ്യമപ്രവര്‍ത്തകയുടെ അരികില്‍ മാനസിക രോഗിയുടെ സ്വയംഭോഗം; ഇടപെടാതെ നോക്കുകുത്തിയായി സഹയാത്രക്കാര്‍

suji
ബസില്‍ മാധ്യമപ്രവര്‍ത്തകയുടെ അരികില്‍ മാനസിക രോഗിയുടെ സ്വയംഭോഗം; ഇടപെടാതെ നോക്കുകുത്തിയായി സഹയാത്രക്കാര്‍

ബസില്‍ യാത്ര ചെയ്യവെ ടിവി മാധ്യമപ്രവര്‍ത്തകയുടെ അരികിലിരുന്ന് സ്വയംഭോഗം ചെയ്ത യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സൗത്ത് ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാത്രി നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് 26-കാരിയുടെ അരികിലിരുന്ന് യാത്രക്കാരന്റെ നാണംകെട്ട പ്രവര്‍ത്തനം.

പ്രതിയെ കൈയോടെ പിടികൂടിയ മാധ്യമപ്രവര്‍ത്തക ചെരുപ്പ് ഉപയോഗിച്ച് ഇയാളെ തല്ലി. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം പറയുകയും തടഞ്ഞു വെയ്ക്കുകയും ചെയ്തു. എന്നാല്‍ മറ്റ് യാത്രക്കാര്‍ ആരും പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്ന് യുവതി പരാതിപ്പെടുന്നു. 'ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ പോലും സഹായിക്കാന്‍ എത്തിയില്ല. അയാളെ അടിക്കുന്നത് തടയാനാണ് ഒരാള്‍ ശ്രമിച്ചത്, സാക്ഷി പറയാനും ഇവര്‍ തയ്യാറായില്ല', യുവതി പറയുന്നു.

സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. ടെന്റ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന മുകേഷ് രഞ്ജന്‍ കുമാര്‍ എന്നയാളാണ് പിടിയിലായത്. സ്ത്രീകളുടെ സീറ്റിലാണ് മാധ്യമപ്രവര്‍ത്തക ഇരുന്നത്. തന്നെ തുറിച്ച് നോക്കുന്നത് ശ്രദ്ധിച്ചതോടെ ഇയാളെ തറപ്പിച്ച് നോക്കിയെന്ന് ഇവര്‍ പറഞ്ഞു.

എന്നാല്‍ അടുത്ത നടപടിയാണ് യുവതിയെ ഞെട്ടിച്ചത്. ഇയാള്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്വയംഭോഗം ആരംഭിക്കുകയായിരുന്നു. ഡല്‍ഹിയില്‍ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അതിക്രമം നേരിടേണ്ടി വരുന്നുവെന്നത് പൊതുവായ പരാതിയാണ്.

 

 

Read more topics: masturbates , journalist, bus
English summary
man masturbates next to journalist in delhi bus
topbanner

More News from this section

Subscribe by Email