Wednesday September 19th, 2018 - 4:39:pm
topbanner
Breaking News

മദ്യപാനികള്‍ യുവാവിനെ തല്ലിക്കൊന്നു; കൈയും കാലും കെട്ടി കിണറിലെറിഞ്ഞു

suji
മദ്യപാനികള്‍ യുവാവിനെ തല്ലിക്കൊന്നു; കൈയും കാലും കെട്ടി കിണറിലെറിഞ്ഞു

ഭോപ്പാല്‍: 29കാരനെ തല്ലിക്കൊന്ന് കിണറ്റിലെറിഞ്ഞ കേസില്‍ പത്ത് പേര്‍ മധ്യപ്രദേശില്‍ അറസ്റ്റിലായി. ആഗസ്റ്റ് ഒന്നിനാണ് പ്രേം സിംഗിന്റെ മൃതദേഹം കിണറില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ പരുക്കേറ്റതായി പോലീസ് സ്ഥിരീകരിച്ചു. ഒപ്പം ഇദ്ദേഹത്തിന്റെ കൈയും കാലും ചേര്‍ത്ത് കെട്ടി മുങ്ങുമെന്ന് ഉറപ്പാക്കിയിരുന്നു.

ജൂലൈ 28ന് ഏതാനും പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിന് ഇടയിലൂടെ നടന്നുപോയതാണ് സിംഗിന്റെ ജീവനെടുത്തത്. മദ്യപാനികള്‍ യുവാവിനെ അടുത്തേക്ക് വിളിച്ചെങ്കിലും ഇത് ശ്രദ്ധിക്കാതെ സിംഗ് നടന്നുപോയി. ഇതോടെ അക്രമികള്‍ യുവാവിനെ ഓടിച്ചിട്ടു. കുട്ടികളെ പിടിക്കാന്‍ വന്നതെന്ന് ആരോപിച്ചതോടെ മറ്റ് ചിലരും കൂട്ടത്തില്‍ ചേര്‍ന്നു.

പ്രതികള്‍ വടികള്‍ ഉപയോഗിച്ച് ഇരയെ ക്രൂരമായി മര്‍ദ്ദിച്ചു. കൊല്ലപ്പെട്ട യുവാവിനെ കൈയും കാലും ചേര്‍ത്ത് കെട്ടി കിണറില്‍ തള്ളുകയായിരുന്നു. ഒരു ഗ്രാമീണനാണ് സംഭവം പോലീസിനെ അറിയിച്ചത്.

യുവാവിനെ കാണാതായതായി കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നു. പ്രദേശത്ത് ഈ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 

Read more topics: lynched ,dumped , limbs tied,mp
English summary
man lynched dumped in a well with limbs tied in mp
topbanner

More News from this section

Subscribe by Email