Monday July 23rd, 2018 - 5:24:am
topbanner
Breaking News

സൈന്യത്തില്‍ ജോലി കിട്ടിയില്ല; സുഹൃത്തുക്കളെ സാക്ഷിയാക്കി ഫേസ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യ

suji
സൈന്യത്തില്‍ ജോലി കിട്ടിയില്ല; സുഹൃത്തുക്കളെ സാക്ഷിയാക്കി ഫേസ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യ

ദില്ലി: ജീവിതത്തില്‍ ആഗ്രഹിക്കുന്നത് എല്ലാം കിട്ടുമോ? തീര്‍ച്ചയായും ഇല്ല. പലവിധ ആഗ്രഹങ്ങളും മനസ്സില്‍ മാത്രം സൂക്ഷിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് മനുഷ്യര്‍. എന്നാല്‍ ഇത് ഒട്ടും അംഗീകരിക്കാന്‍ കഴിയാതെ ജീവിതം തന്നെ അവസാനിപ്പിച്ച് കളയുന്ന ചിലരുമുണ്ട്. ബിഎസ്‌സി വരെ പഠിച്ചിട്ടും ഈ അവസ്ഥ നേരിട്ട വ്യക്തിയാണ് മുന്നാ കുമാര്‍.

ഫേസ്ബുക്ക് ലൈവില്‍ സുഹൃത്തുക്കളെ സാക്ഷിയാക്കിയായിരുന്നു മുന്നയുടെ ആത്മഹത്യ. സുഹൃത്തുക്കളെ ഞെട്ടിച്ച് കൊണ്ട് ഇയാള്‍ ആഗ്രയില്‍ വെച്ച് തൂങ്ങിമരിക്കുകയായിരുന്നു. ബിഎസ്‌സി വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് ഈ 24കാരന്‍. ഇഷ്ടപ്പെട്ട ജോലി ലഭിച്ചില്ലെന്നതിന്റെ പേരിലായിരുന്നു ആത്മഹത്യ.

സൈന്യത്തില്‍ ജോലി ലഭിക്കണമെന്നായിരുന്നു മുന്നയുടെ ആഗ്രഹം. പല തവണ ഇതിനായി യത്‌നിച്ചെങ്കിലും വിജയിച്ചില്ല. 17ാം വയസ്സ് മുതല്‍ സൈനിക എന്‍ട്രന്‍സ് എഴുതി തുടങ്ങിയതാണ് മുന്നാ കുമാര്‍. പക്ഷെ കാര്യം വിജയമായില്ല.

24 വയസ്സ് ആയതോടെ പ്രായപരിധി കഴിഞ്ഞ് പോകുമെന്ന ആശങ്കയിലായിരുന്നു ഈ യുവാവ്. ബുധനാഴ്ച രാവിലെയായിരുന്നു ഫേസ്ബുക്കില്‍ സുഹൃത്തുക്കളെ സാക്ഷിയാക്കി മുന്ന ജീവനൊടുക്കിയത്. രണ്ട് പേജ് ആത്മഹത്യാ കുറിപ്പിലും സ്വപ്ന ജോലിക്കായുള്ള പോരാട്ടത്തെക്കുറിച്ച് വിശദമായി എഴുതിയ മുന്ന മാതാപിതാക്കളോട് മാപ്പും പറഞ്ഞിട്ടുണ്ട്.

ജയ് ഹിന്ദ് എന്ന വാക്കുകളോടെയാണ് കത്ത് അവസാനിപ്പിച്ചത്. ഭഗത് സിംഗിന്റെ ജീവിതത്തില്‍ ആകൃഷ്ടനായ മുന്ന ഇതില്‍ നിന്നുമാണ് സൈന്യത്തില്‍ ചേരാന്‍ പ്രചോദനം നേടിയത്.

 

Read more topics: suicide , facebook ,army job
English summary
man livestreams suicide on facebook after failing to get army job
topbanner

More News from this section

Subscribe by Email