Sunday November 18th, 2018 - 5:14:am
topbanner

ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് 16 കാരിയെ യുവാവ് കൊലപ്പെടുത്തി

suji
ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് 16 കാരിയെ യുവാവ് കൊലപ്പെടുത്തി

ജബല്‍പൂര്‍ ; ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് 16 കാരിയെ യുവാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് കൊല നടത്തിയ അമിത് ബര്‍മര്‍ (22) അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി സംസാരിക്കാന്‍ മടിച്ചു. പിന്നാട് ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരിയെ വിളിച്ചെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുപിതനായ ബര്‍മന്‍ ഇവരുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം കുത്തി കൊലപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് സംഭവ സമയം സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന അമ്മയും മൂന്നു സഹോദരിമാരും ഭയന്ന് ഓടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു .

Read more topics: man kills,minor, refused to talk
English summary
man kills his minor lover for refused to talking over phone
topbanner

More News from this section

Subscribe by Email