Wednesday November 14th, 2018 - 4:51:pm
topbanner

ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ കഴുത്ത് മുറിച്ച് കൊന്നു

suji
ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ കഴുത്ത് മുറിച്ച് കൊന്നു

വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ജ്യേഷ്ഠനെ അനുജന്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. ഭക്ഷണത്തിന്റെ പേരിലുള്ള തര്‍ക്കമാണ് 29 വയസ്സുള്ള സഹോദരന്റെ കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഗുഡ്ഗാവില്‍ സഹോദരങ്ങള്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. പ്രതി 25കാരനായ ബല്‍വന്ത് സിംഗ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളും കൊല്ലപ്പെട്ട ജയ് സിംഗും വെല്‍ഡര്‍മാരായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

വീട്ടില്‍ സ്ഥിരമായി വൈകിയെത്തുന്ന ജ്യേഷ്ഠന്‍ നിര്‍ബന്ധിച്ച് പാചകം ചെയ്യിക്കുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചതോടെ യാദവ് സഹോദരനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

Read more topics: kill, brother , cooking
English summary
man kills brother after quarrel over cooking in gurgaon
topbanner

More News from this section

Subscribe by Email