Friday November 16th, 2018 - 12:34:am
topbanner

ജീന്‍സ് ധരിക്കാന്‍ അനുവദിച്ചില്ല ; എസ് ഐയെ ഭാര്യയും മക്കളും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

suji
ജീന്‍സ് ധരിക്കാന്‍ അനുവദിച്ചില്ല ; എസ് ഐയെ ഭാര്യയും മക്കളും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

ലക്‌നൗ ; ജീന്‍സ് ധരിക്കുന്നത് വിലക്കിയതിന്റെ പേരില്‍ സബ് ഇന്‍സ്‌പെക്ടറായ അമ്പത്തിരണ്ടുകാരനെ ഭാര്യയും മക്കളും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. യുപിയിലെ സദാര്‍ ബസാര്‍ പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം. മെഹര്‍ബാന്‍ അലിയാണ് കൊല്ലപ്പെട്ടത്.

മെഹര്‍ബാന്റെ ഭാര്യ സയ്യിദാ ബീഗം (52) മക്കളായ സീന(26) സീനാത് (22), ഇറാം(19), ആലിയ (18) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍പൂരിലെ വീടിന് സമീപത്തായി മലിന ജലമൊഴുകുന്ന കനാലിന് അടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടായിരുന്നില്ല.

സംശയം തോന്നിയ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ സിസിടിവി ദൃശ്യങ്ങളും ശേരിച്ചു. ഇതോടെ വീട്ടുകാര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ബോധ്യമായി. കുടുംബത്തിന്റെ ഫോണ്‍ സംഭാഷണത്തില്‍ നിന്ന് കൊലപാതകം ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായി. ക്വട്ടേഷന്‍ സംഘത്തെയും അറസ്റ്റ് ചെയ്തു.

മക്കള്‍ ജീന്‍സ് ധരിക്കുന്നത് കര്‍ശനമായി വിലക്കിയ മെഹര്‍ബാനോടുള്ള മക്കളുടേയും ഭാര്യയുടേയും വിരോധമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട് .

 

Read more topics: family, killed, jeans
English summary
man killed by family who hesitate to wore jeans
topbanner

More News from this section

Subscribe by Email