Saturday July 20th, 2019 - 2:27:am
topbanner
topbanner

നിറ തോക്ക് വച്ചു സെല്‍ഫിയെടുത്തയാള്‍ വെടിയേറ്റ് മരിച്ചു ; ബന്ധു അറസ്റ്റില്‍

suji
നിറ തോക്ക് വച്ചു സെല്‍ഫിയെടുത്തയാള്‍ വെടിയേറ്റ് മരിച്ചു ; ബന്ധു അറസ്റ്റില്‍

സെല്‍ഫി ഭ്രമം വീണ്ടും ഒരാളുടെ ജീവനെടുത്തു. ഡല്‍ഹിയിലെ സരിതാ വിഹാറിലെ പ്രശാന്ത് ചൗഹാനാണ് തിര നിറച്ച തോക്കുപയോഗിച്ച് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ വെടിയേറ്റത്. ഫോട്ടോയ്‌ക്കൊപ്പം പോസ് ചെയ്ത പ്രശാന്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 കാരനായ ബന്ധുവാണ് തോക്കിന്റെ ട്രിഗര്‍ വലിച്ചത്.

വെടിയേറ്റ പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചെന്ന് കാണിച്ച് 6.35 നാണ് അപ്പോളോ ആശുപത്രിയില്‍ നിന്ന് സന്ദേശം ലഭിച്ചതെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി അറിയിച്ചു. ഷാഹ്ധരയിലെ അധ്യാപകനാണ് ചൗഹാന്‍. പോലീസ് അറസ്റ്റ് ചെയ്ത കൗമാരക്കാരന്റെ പിതാവ് പ്രമോദ് ചൗഹാന്റെ പേരിലാണ് തോക്കിന്റെ ലൈസന്‍സ് . സംഭവം നടക്കുമ്പോള്‍ പ്രമോദ് വീട്ടില്‍ ഇല്ലായിരുന്നു.

മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്ത പ്രമോദിന്റെ നടപടിയും പോലീസ് പരിശോധിക്കുന്നുണ്ട്. തോക്കും തിരകളും പോലീസ് പിടിച്ചെടുത്തു.

Read more topics: died, loaded gun, selfie
English summary
man dies while taking selfie with loaded gun
topbanner

More News from this section

Subscribe by Email