Saturday January 19th, 2019 - 10:01:am
topbanner

പാമ്പാട്ടി പാമ്പു കടിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ കഴുത്തില്‍ പാമ്പിനെ ചുറ്റിയ യുവാവിന് ദാരുണാന്ത്യം

suji
പാമ്പാട്ടി പാമ്പു കടിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ കഴുത്തില്‍ പാമ്പിനെ ചുറ്റിയ യുവാവിന് ദാരുണാന്ത്യം

പാമ്പാട്ടി പറഞ്ഞപ്പോള്‍ വിശ്വസിച്ചു. ഒടുവില്‍ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍. പാമ്പിനെ കഴുത്തില്‍ ചുറ്റിയ യുവാവിനാണ് ദാരുണാന്ത്യം. ആന്ധ്ര നെല്ലൂര്‍ ജില്ലയിലെ സല്ലൂര്‍പേട്ട നഗരത്തിലാണ് സംഭവം.

കാഴ്ചക്കാരനായി നിന്ന ജഗദീഷിനെ വിളിച്ച് പാമ്പിനെ കഴുത്തിലണിയാന്‍ ആവശ്യപ്പെട്ടു. കഴുത്തില്‍ നിന്നും ജഗദീഷ് പാമ്പിനെ തിരിച്ചു പാമ്പാട്ടിയ്ക്ക് കൊടുക്കുമ്പോള്‍ പാമ്പ് ജഗദീഷിന്റെ കൈയ്യില്‍ കടിയ്ക്കുകയായിരുന്നു.

പാമ്പുകടി ഏറ്റാല്‍ അത് പ്രതിരോധിക്കാനുള്ള മരുന്ന് പാമ്പാട്ടി നേരത്തെ ഉപയോഗിച്ചിരുന്നു. പക്ഷെ കടിയേറ്റ ഉടനെ യുവാവ് ബോധരഹിതനായി നിലത്തു വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

 

Read more topics: snake bite ,died
English summary
man died due to snake bite
topbanner

More News from this section

Subscribe by Email