Friday September 21st, 2018 - 6:08:pm
topbanner

അവിഹിതം ; ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

suji
അവിഹിതം ; ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

യുവാവുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയുടെ തല വെട്ടിയെടുത്ത് കര്‍ണാടക സ്വദേശി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഭാര്യയുടെ തലയും വെട്ടിയ വാളുമായാണ് 35 കാരനായ സതീഷ് സ്‌റ്റേഷനില്‍ ഹാജരായത്. ഇദ്ദേഹത്തിന്റെ ഭാര്യ രൂപയെയാണ് കൊലപ്പെടുത്തിയത്.

അവിഹിതമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് സതീഷ് ഭാര്യയെ നിരീക്ഷിച്ചിരുന്നു. വീടിന് സമീപത്തെ ഒരു പ്ലാന്റേഷനിലെ ജീവനക്കാരനുമായി രൂപയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് സതീഷിന്റെ ാരോപണം. വീടിന് സമീപത്ത് നിന്ന് ഇരുവരേയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊല ചെയ്യാന്‍ സതീഷ് തീരുമാനിച്ചത്. ഭാര്യയുടെ കാമുകനെന്ന് ആരോപിക്കുന്ന യുവാവ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് ഇയാള്‍ പറയുന്നത്. തനിക്ക് അയാളെ കൊല്ലാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ടാക്‌സി ഡ്രൈവറായ സതീഷ് നീലഗിരി പ്ലാന്റേഷനില്‍ വച്ചാണ് ഭാര്യയെ വെട്ടിക്കൊന്നത്.

തന്റെ ഭാര്യയും സുനിലും ചേര്‍ന്ന് വര്‍ഷങ്ങളായി തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാര്യ ലോണ്‍ എടുത്ത മൂന്നു ലക്ഷം രൂപ സുനിലിന് നല്‍കിയെന്നും സതീഷ് ആരോപിച്ചു. രൂപയുമായുള്ള വിവാഹത്തില്‍ സതീഷിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.രണ്ടു വര്‍ഷം മുമ്പാണ് വീട്ടുകാരുമായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായത്. രണ്ടു ചെറിയ കുട്ടികളുണ്ട് സതീഷ് രൂപ ദമ്പതികള്‍ക്ക് .

Read more topics: chops wifes head, surrender
English summary
man chops wifes head surrenders before cops
topbanner

More News from this section

Subscribe by Email