Friday November 16th, 2018 - 1:28:pm
topbanner

തേനീച്ചക്കൂട് കത്തിക്കാന്‍ ശ്രമിച്ച മനുഷ്യന്‍ തീപിടിച്ച് കത്തിക്കരിഞ്ഞ് മരിച്ചു

suji
 തേനീച്ചക്കൂട് കത്തിക്കാന്‍ ശ്രമിച്ച മനുഷ്യന്‍ തീപിടിച്ച് കത്തിക്കരിഞ്ഞ് മരിച്ചു

തീകൊണ്ട് കളിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് എപ്പോഴും മുന്നറിയിപ്പ് നല്‍കുന്നത് ഇതുകൊണ്ടൊക്കെയാണ്. തേനീച്ചക്കൂട് കത്തിക്കാന്‍ ശ്രമിച്ച 62കാരനാണ് സ്വയം തീപിടിച്ച് കത്തിക്കരിഞ്ഞ് മരിച്ചത്. തന്റെ വീടിന് പുറത്ത് തേനീച്ചകള്‍ കൂട്ടിയ കൂടിയ നശിപ്പിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

ഡല്‍ഹിയിലെ ബവാന ജില്ലയിലെ ദര്‍വാസ മുങ്കേഷ്പൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം. വീടിന് പുറത്തെ തേനീച്ചകളെ തുരത്താനായിരുന്നു മഹാവീര്‍ സിംഗിന്റെ പുറപ്പാട്. തേനീച്ചക്കൂട് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ അടുത്തുള്ള പ്ലാസ്റ്റിക് മാലിന്യം ഇടാനുള്ള കുഴിയില്‍ ഇദ്ദേഹം വീഴുകയായിരുന്നു. ഇതിനിടെ തീ പടര്‍ന്ന് പ്ലാസ്റ്റിക്കിനും തീപിടിച്ചു.

ഇതോടെ കുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ മഹാവീര്‍ സിംഗ് തീയില്‍ പെട്ടുപോയത്. മാരകമായി പൊള്ളലേറ്റ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Read more topics: delhi,beehive,burn
English summary
man charred to death in delhi in attempt to burn beehive
topbanner

More News from this section

Subscribe by Email