Sunday September 23rd, 2018 - 12:32:am
topbanner

ഭാര്യയുടെ 16 വയസ്സുള്ള സഹോദരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; 24 കാരന്‍ അറസ്റ്റില്‍

suji
ഭാര്യയുടെ 16 വയസ്സുള്ള സഹോദരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; 24 കാരന്‍ അറസ്റ്റില്‍

ഭാര്യയുടെ 16 വയസ്സുള്ള ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 24കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് ശവസംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇയാള്‍ സഹോദരിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ ഒരു വാഹനാപകടത്തില്‍ പെട്ട് കുട്ടിയുടെ അമ്മ മരിച്ചത്. അച്ഛനും, ഇളയ സഹോദരിയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്.
അമ്മായിയമ്മയുടെ മരണവാര്‍ത്ത കേട്ടാണ് ഗുജറാത്തില്‍ നിന്നും മരുമകന്‍ നാട്ടിലെത്തിയത്. സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം രാത്രി വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി അയല്‍വീട്ടിലെത്തി സംഭവത്തെക്കുറിച്ച് പറഞ്ഞു. ഇതോടെയാണ് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. സംഗതി പ്രശ്‌നമായതോടെ അക്രമി സ്ഥലത്ത് നിന്നും മുങ്ങി. അന്വേഷണം ആരംഭിച്ച പോലീസ് സംഘം മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് പോസ്‌കോ പ്രകാരമുള്ള കേസുകളും എടുത്തിട്ടുണ്ട്.

 

Read more topics: arrest, rape
English summary
man arrested in rape case
topbanner

More News from this section

Subscribe by Email