Thursday April 26th, 2018 - 5:08:pm
topbanner

കാര്‍ട്ടൂണ്‍ കാണിച്ചു തരാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി 9 കാരിയെ 24 കാരന്‍ പീഡിപ്പിച്ചു

suji
കാര്‍ട്ടൂണ്‍ കാണിച്ചു തരാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി 9 കാരിയെ 24 കാരന്‍ പീഡിപ്പിച്ചു

കാര്‍ട്ടുണ്‍ കാണിച്ചു തരാമെന്ന പേരില്‍ വിളിച്ചുവരുത്തി 9 വയസ്സുകാരിയെ അയല്‍ക്കാരനായ 24 കാരന്‍ ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ ശാസ്ത്രി നഗറിലാണ് സംഭവം. മൂന്നു തവണയോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പ്രതിയ്‌ക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു.

കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം നോക്കി കാര്‍ട്ടൂണ്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. മൂന്നുതവണ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. പിന്നീട് കുട്ടിയില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിനോട് പ്രതി കുറ്റം സമ്മതിച്ചു.

 

Read more topics: arrested ,rape
English summary
Man arrested for raping 9yr old girl

More News from this section

Subscribe by Email