Tuesday November 13th, 2018 - 4:02:am
topbanner

13 വയസ്സുകാരിയെ പിതാവ് പീഡനത്തിന് ഇരയാക്കി; അമ്മയുടെ പരാതിയില്‍ അറസ്റ്റില്‍

suji
13 വയസ്സുകാരിയെ പിതാവ് പീഡനത്തിന് ഇരയാക്കി; അമ്മയുടെ പരാതിയില്‍ അറസ്റ്റില്‍

അംറോഹ: വീണ്ടും ഞെട്ടിക്കുന്ന ലൈംഗിക പീഡനക്കേസ് വെളിച്ചത്ത്. 13 വയസ്സുള്ള മകളെ സ്വന്തം പിതാവാണ് പീഡനത്തിന് ഇരയാക്കിയത്. ഇയാളെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. അംറോഹ ജില്ലയിലാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ അമ്മയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. രാംപൂരിലുള്ള സഹോദരന്റെ വീട്ടില്‍ പോയ സമയത്താണ് സംഭവങ്ങളെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. താന്‍ ഇല്ലാതിരുന്ന സാഹര്യത്തില്‍ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മകള്‍ നടന്ന സംഭവങ്ങള്‍ അറിയിച്ചത്. ഇതോടെയാണ് അമ്മ പരാതിയുമായി പോലീസിന് മുന്നിലെത്തിയത്. പോലീസ് ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

മദ്യപാനിയായ പിതാവ് കഴിഞ്ഞ ഏതാനും മാസങ്ങളായി ജോലിക്കും പോയിരുന്നില്ല. സംസ്ഥാനത്ത് നിന്നും മറ്റ് രണ്ട് കേസുകള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ കളിക്കുകയായിരുന്ന നാല് വയസ്സുകാരിയെ പീഡിപ്പിച്ച 15കാരനാണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തില്‍ എട്ട് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സ്ഥിതിയിലാണ്.

 

Read more topics: arrested, raping,daughter
English summary
man arrested for raping 13 year old daughter in up
topbanner

More News from this section

Subscribe by Email