Sunday February 17th, 2019 - 11:48:am
topbanner

സ്ത്രീകള്‍ക്ക് നേരെ അശ്ലീലപ്രദര്‍ശനം, കയറിപ്പിടിക്കാന്‍ ശ്രമം; മരപ്പണിക്കാരന്‍ പിടിയിലായി

suji
സ്ത്രീകള്‍ക്ക് നേരെ അശ്ലീലപ്രദര്‍ശനം, കയറിപ്പിടിക്കാന്‍ ശ്രമം; മരപ്പണിക്കാരന്‍ പിടിയിലായി

സ്വകാര്യ ഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും, ഒരു ഗിഫ്റ്റ് ഷോപ്പില്‍ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 26 വയസ്സുകാരനായ മരപ്പണിക്കാരന്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് അക്രമങ്ങള്‍ നടന്നത്.

മെയ് 18നാണ് സൗത്ത് കൊല്‍ക്കത്തയിലെ ഒരു ഗിഫ്റ്റ് ഷോപ്പിലെത്തിയ പ്രസന്‍ ദാസ് കടയിലെ സെയില്‍സ് ജീവനക്കാരിയ്ക്ക് മുന്നില്‍ അശ്ലീപ്രദര്‍ശനം നടത്തിയത്. ഇവരെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ബഹളം വെയ്ക്കുകയും, ഇയാളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതോടെ ഓടിരക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ ഫോണിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിയുന്നതും അറസ്റ്റ് ചെയ്യുന്നതും. കൊല്‍ക്കത്തയില്‍ പുരുഷന്‍മാര്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നത് സ്ഥിരം വാര്‍ത്തയാണ്. ഇരകള്‍ കാണിക്കുന്ന ധൈര്യമാണ് പ്രതികളെ പിടികൂടാന്‍ സഹായകമാകുന്നത്.

 

 

Viral News

English summary
man arrested for exposing genitals trying to molest woman in kolkata gift shop
topbanner

More News from this section

Subscribe by Email