Tuesday October 23rd, 2018 - 3:23:pm
topbanner
Breaking News

ഗുജറാത്തില്‍ ബി.ജെ.പി നേരിട്ടത് ധാര്‍മിക പരാജയമെന്ന് മമതാ ബാനര്‍ജി

Anju NC
ഗുജറാത്തില്‍ ബി.ജെ.പി നേരിട്ടത് ധാര്‍മിക പരാജയമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ഗുജറാത്തില്‍ ബി.ജെ.പി നേരിട്ടത് ധാര്‍മികമായ പരാജയമായിരുന്നുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഫലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏകദേശം ഒരേപോലുള്ള വിധി സമ്മാനിച്ചതില്‍ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മമതാ കൂട്ടിച്ചേര്‍ത്തു. വിധി താല്‍ക്കാലികവും മുഖം രക്ഷിക്കാനുള്ളതുമാണ്. എങ്കിലും മുഖം രക്ഷിക്കാന്‍ ബിജെപിക്ക് ഈ വിജയം അനിവാര്യമായിരുന്നെന്നും മമത പറഞ്ഞു.

അതേസമയം, ഗുജറാത്ത് ഫലം വരും വര്‍ഷം വരുന്ന കര്‍ണാടക തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വരും വര്‍ഷം കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരും. അത് പുതുതായി നിയമിതനായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുള്ള സമ്മാനമായിരിക്കുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

English summary
mamatha banerjee's reaction in gujrat election results
topbanner

More News from this section

Subscribe by Email