Sunday August 18th, 2019 - 10:23:am
topbanner
topbanner

‘എല്ലാ ശത്രുതയും മറന്ന് ‘ദീദി’ എനിക്ക് വർഷം തോറും കുർത്തകൾ അയയ്ക്കാറുണ്ട്; അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി

Anusha Aroli
‘എല്ലാ ശത്രുതയും മറന്ന് ‘ദീദി’ എനിക്ക് വർഷം തോറും കുർത്തകൾ അയയ്ക്കാറുണ്ട്; അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി

രാഷ്ട്രീയത്തിൽ ശത്രുക്കളാണെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി മികച്ച ബന്ധമാണുള്ളതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് താരം അക്ഷയ് കുമാറുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ച്‌ നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് മോദി മനസ്സുതുറന്നത്.

‘ എല്ലാ ശത്രുതയും മറന്ന് ‘ദീദി’ എനിക്ക് വർഷം തോറും കുർത്തകൾ അയയ്ക്കാറുണ്ട്. ബംഗാളി മധുരപലഹാരങ്ങളോടു പ്രത്യേക ഇഷ്ടമുണ്ടെന്നു അറിയാവുന്നതുകൊണ്ട് അവർ പ്രത്യേകം മധുരപലഹാരങ്ങളും അയയ്ക്കാറുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ധാക്കയിൽനിന്ന് ബംഗാളി മധുരപലഹാരങ്ങൾ അയയ്ക്കാറുണ്ടെന്ന് അറിഞ്ഞതിനുശേഷമാണ് മമത അയച്ചുതുടങ്ങിയത്’ – രാഷ്ട്രീയം ഒഴികെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള അഭിമുഖത്തിൽ മോദി പറഞ്ഞു.

പ്രതിപക്ഷ നേതാക്കന്മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനു മികച്ച ബന്ധമാണു പങ്കുവയ്ക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ഒരിക്കൽ പാർലമെന്റിൽ വച്ച് ദീർഘനേരം സംസാരിച്ചിരുന്നുവെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു. അന്നു അദ്ഭുതസ്തബ്ധരായ പലരും ഈ സഹവർത്തിത്വത്തിന്റെ രഹസ്യത്തെക്കുറിച്ചു ചോദിച്ചിരുന്നു. ആസാദ് അതിനു നല്ലൊരു മറുപടി നൽകുകയും ചെയ്തു. ‘നിങ്ങൾ മനസ്സിലാക്കുന്നത് ശരിയല്ല, ഞങ്ങൾ ഒരു കുടുംബം പോലെയാണ്’ – മോദി പറഞ്ഞു.

തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ അതിനോടെല്ലാം ഇപ്പോൾ പൂർണമായി വിട്ടുനിൽക്കുകയാണെന്നും അതിൽ സമയം കളയേണ്ടതില്ലെന്നുമായിരുന്നു മറുപടി.വെറും 3 മണിക്കൂർ ഉറങ്ങി എങ്ങനെയാണ് ഒരു ദിവസത്തെ മുന്നോട്ടു നയിക്കുന്നതെന്നുള്ള ചോദ്യത്തോട് യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയും ഇതേ ചോദ്യം തന്നോടു ചോദിക്കുമായിരുന്നു എന്നു മോദി മറുപടി നൽകി.

 

English summary
Mamata Will be sent Kurta every year: Modi in interview with Akshay Kumar
topbanner

More News from this section

Subscribe by Email