Friday March 22nd, 2019 - 8:30:pm
topbanner
topbanner

കശ്മീരില്‍ സ്‌ഫോടനം; മലയാളി സൈനികന്‍ കൊല്ലപ്പെട്ടു

JB
 കശ്മീരില്‍ സ്‌ഫോടനം; മലയാളി സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നവ്‌ഷോരയിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മേജര്‍ മലയാളിയാണെന്ന് സ്ഥിരീകരണം. മലയാളിയായ മേജര്‍ ശശിധരന്‍ വി നായര്‍ (33) ആണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സംഘത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു മേജറും ജവാനും കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

മേജര്‍ ശശിധരന്‍ നായരുടെ അന്ത്യോപചാര ചടങ്ങുകള്‍ പൂനെയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്‌ഫോടനത്തില്‍ ഒരു ആര്‍മി മേജര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പ്രതിരോധമന്ത്രാലയ വക്താവ് സ്‌ഫോടനം നടന്നതായി സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഭീകരസംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നിട്ടില്ല.

 

Read more topics: malayali solder, died in kashmir,
English summary
malayali solder died in kashmir
topbanner

More News from this section

Subscribe by Email