topbanner
Monday February 19th, 2018 - 11:36:am
topbanner
Breaking News

പ്രവാസി വിവാഹത്തിനും ആധാര്‍ നിര്‍ബന്ധമാക്കണം

Anju N C
പ്രവാസി വിവാഹത്തിനും ആധാര്‍ നിര്‍ബന്ധമാക്കണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവാസി വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിതല സമിതി വിദേശകാര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചു. വിദേശത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് സമിതിയുടെ ശുപാര്‍ശ.

വിദേശത്ത് ഇന്ത്യക്കാരായ സ്ത്രീകള്‍ക്ക് പീഡനം ഏല്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രതിയെ വിട്ടു കിട്ടുന്നതിന് മറ്റു രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 30നാണ് സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്.

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍, വിദേശ പൗരത്വം നേടിയ ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജരായവര്‍ എന്നിവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി നയം തയ്യാറാക്കി വരികയാണ്. നിലവില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും സാധുവായ വിസയുള്ള വിദേശികള്‍ക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.

English summary
make aadhaar mandatory for NRI marriages
topbanner

More News from this section

Subscribe by Email