Thursday September 20th, 2018 - 4:06:am
topbanner
Breaking News

സിപിഎം കര്‍ഷക സംഘടനയുടെ ഒരു ലക്ഷത്തോളം പേരുടെ മാര്‍ച്ച് മുംബൈയോട് അടുക്കുന്നു

NewsDesk
സിപിഎം കര്‍ഷക സംഘടനയുടെ ഒരു ലക്ഷത്തോളം പേരുടെ മാര്‍ച്ച് മുംബൈയോട് അടുക്കുന്നു

മുംബൈ: കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ച് മുംബൈയോട് അടുക്കുന്നു.

200 കിലോമീറ്റര്‍ കാല്‍നടയായി എത്തി ലക്ഷം കര്‍ഷകര്‍ തിങ്കളാഴ്ച മഹാരാഷ്ട്ര സെക്രട്ടറിയറ്റായ വിധാന്‍ ഭവന്‍ ഉപരോധിക്കും. ലോങ് മാര്‍ച്ച് നഗരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ സര്‍ക്കാരും പൊലീസും നീക്കം തുടങ്ങി.

മാര്‍ച്ച് ആറിന് നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്നാണ് ലോങ്മാര്‍ച്ചിന് തുടക്കമായത്. മാര്‍ച്ചിന് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുവന്നു. കിസാന്‍സഭയുടെ ലോങ്മാര്‍ച്ചിന് ശിവസേന പിന്തുണ അറിയിച്ചു.

വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജാഥ. അഖിലേന്ത്യ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവുമായ മലയാളി വിജു കൃഷ്ണനും സമരത്തിന്റെ നേതൃനിരയിലുണ്ട്.

Read more topics: Maharashtra, Mumbai
English summary
Why Tens of Thousands of Maharashtra's Farmers Are Marching Their Way to Mumbai
topbanner

More News from this section

Subscribe by Email