Saturday November 17th, 2018 - 3:50:am
topbanner

പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചു, പിറന്നത് ആണ്‍കുഞ്ഞ്; 10 മാസം പ്രായമായ മകനെ അമ്മ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയതിന് വീടിന് പുറത്ത് വെള്ളം നിറച്ചുവെച്ച ഡ്രമ്മില്‍; മകള്‍ക്കായി മകനെ കൊലപ്പെടുത്തിയ സംഭവം അപൂര്‍വ്വം

suji
പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചു, പിറന്നത് ആണ്‍കുഞ്ഞ്; 10 മാസം പ്രായമായ മകനെ അമ്മ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയതിന് വീടിന് പുറത്ത് വെള്ളം നിറച്ചുവെച്ച ഡ്രമ്മില്‍; മകള്‍ക്കായി മകനെ കൊലപ്പെടുത്തിയ സംഭവം അപൂര്‍വ്വം

ദില്ലി: ആണ്‍കുഞ്ഞുങ്ങള്‍ പിറക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയില്‍ ഭൂരിപക്ഷം. ആണ്‍കുഞ്ഞ് പിറക്കാത്തതിന്റെ ഗാര്‍ഹിക പീഡനങ്ങളും കൊലപാതകങ്ങളും വരെ നടക്കാറുണ്ട്. ജനിക്കുന്നതിന് ലിംഗം ഏതെന്ന് തിരിച്ചറിഞ്ഞ് പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയില്‍ തന്നെ കൊലപ്പെടുത്തുന്നതും സാധാരണം. എന്നാല്‍ പെണ്‍കുഞ്ഞ് പിറക്കാത്തതിന്റെ രോഷത്തിലാണ് ഈ അമ്മ തനിക്ക് പിറന്ന ആണ്‍കുഞ്ഞിനെ വകവരുത്തിയത്.

10 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം വീട്ടില്‍ വെള്ളം നിറച്ചുവെച്ചിരുന്ന ഡ്രമ്മില്‍ കണ്ടെത്തിയതോടെയാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പെണ്‍ ഭ്രൂണഹത്യ വ്യാപകമായി നടക്കുന്ന നാട്ടില്‍ ഈ സ്ത്രീ തിരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പെണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചതിന്റെ പേരിലാണ് മകനെ ഇവര്‍ കൊന്നത്.

പ്രേം പരമേശ്വര്‍ എറാന്‍ഡെ എന്നു പേരുള്ള കുഞ്ഞാണ് മരിച്ചത്. എന്നാല്‍ ഔറംഗാബാദിലെ പൈതാന്‍ഖേഡ ഗ്രാമത്തില്‍ നിന്നും കുഞ്ഞിനെ കാണാനില്ലെന്നാണ് കാണിച്ചാണ് അമ്മ വേദിക പോലീസിനെ സമീപിച്ചത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്നായിരുന്നു ഇവര്‍ പരാതിയില്‍ പറഞ്ഞത്.

എന്നാല്‍ പരാതി സ്വീകരിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ വീട്ടിലെത്തിയ പോലീസ് നായ കുഞ്ഞിന്റെ മൃതദേഹം വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. വേദികയുടെ വീടിന്റെ വരാന്തയിലാണ് ഈ ഡ്രം വെച്ചിരുന്നത്. ഇതേത്തുടര്‍ന്ന് അമ്മയെയും ബന്ധുവിനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്.

മൂത്ത ഒരു മകനുള്ളതിനാല്‍ ഇളയ കുട്ടി പെണ്ണാകണമെന്നായിരുന്നു വേദികയുടെ മോഹം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവര്‍ക്കെതിരെ ഐപിസി നടപടിക്രമങ്ങള്‍ പ്രകാരം കൊലക്കുറ്റം ചുമത്തി.

 

 

Read more topics: maharashtra woman ,kill, girl child
English summary
maharashtra woman kills infant son as she wanted girl child say police
topbanner

More News from this section

Subscribe by Email