Sunday September 23rd, 2018 - 12:43:am
topbanner

സ്‌കൂട്ടർറിനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി.. സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടിക്ക് ദാരുണ മരണം.. ഒടുവിൽ വാഹനം കണ്ടെത്താൻ സഹായിച്ചത് 50 ഓളം ക്യാമറകൾ..

Aswani
സ്‌കൂട്ടർറിനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി.. സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടിക്ക് ദാരുണ മരണം.. ഒടുവിൽ വാഹനം കണ്ടെത്താൻ സഹായിച്ചത് 50 ഓളം ക്യാമറകൾ..

മഹാരാഷ്ട്ര:  സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനത്തിലെ ഡ്രൈവറെ 50 ഓളം സി സി ടി വി കള്‍ പരിശോധിച്ച് പിടികൂടി . സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയും പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ടാങ്കര്‍ ഡ്രൈവറാണ് പിടിക്കപ്പെട്ടത്.

ടാങ്കര്‍ പോയ വ‍ഴിയിലെ 50 ഓളംസി സി ടി വി ദൃശ്യങ്ങള്‍പരിശോധിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത് . മഹരാഷ്ട്ര താനെയ്ക്കടുത്ത് കസര്‍ദാവലിയിലാണ് സംഭവം. ഞായറാ‍ഴ്ച രാത്രി 8.30 നാണ് അപകടം നടന്നത്. താനെ സ്വേദേശിയായ യുവതി സഞ്ചരിച്ച സ്കൂട്ടറിനെ അതുവ‍ഴിപോയ ടാങ്കര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. വാഹനമേതാണെന്ന സൂചന പോലും ആദ്യം പൊലീസിന് കിട്ടിയിരുന്നില്ല.

ഒടുവില്‍ താനെ മുതല്‍ വസായി വരെയുള്ള റൂട്ടിലെ 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അപടകം നടത്തി മുങ്ങിയത് ഒരു ടാങ്കറാണെന്ന് വ്യക്തമായത്. അപടകം നടന്ന സ്ഥലത്ത് നിന്ന് ഒരു മീന്‍വില്‍പനക്കാരി നല്‍കിയ സൂചനയില്‍ വാഹനം ഒരു ടാങ്കര്‍ ആണെന്ന് പൊലീസ് അനുമാനിക്കുകയായിരുന്നു.

തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പരിശോധിച്ചത്. തുടര്‍ന്ന് വണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ടാങ്കര്‍ ഡ്രൈവര്‍ ഹരിലാല്‍ യാദവിനെതിരെ IPC 304 വകുപ്പ് പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

English summary
The scooter was hit and the vehicle gone..Scooter girl passes away..Eventually, the vehicle was caught with the help of 50 cameras
topbanner

More News from this section

Subscribe by Email