Thursday February 21st, 2019 - 7:44:pm
topbanner

ഭൂമി ഇടപാടും ദാവൂദ് ബന്ധവും; ബിജെപി മന്ത്രി രാജിവെച്ചു

NewsDesk
ഭൂമി ഇടപാടും ദാവൂദ് ബന്ധവും; ബിജെപി മന്ത്രി രാജിവെച്ചു

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട മഹാരാഷ്ട്രയിലെ മഹാരാഷ്ട്ര റവന്യൂ മന്ത്രിയും സര്‍ക്കാരിലെ രണ്ടാമനുമായ ഏക്‌നാഥ് ഖഡ്‌സെ രാജിവച്ചു.

സര്‍ക്കാര്‍ ഭൂമി കുറഞ്ഞ വിലയ്ക്കു ഭാര്യയ്ക്കും മരുമകനും മറിച്ചുകൊടുത്തെന്ന ആരോപണവും മന്ത്രി നേരിടുന്നുണ്ട്. മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നവിസ് ആണ് ഖാഡ്‌സെയുടെ രാജി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

2015 ജനുവരി 18 മുതല്‍ മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ ദാവൂദിന്റെ കറാച്ചിയിലെ വസതിയില്‍ നിന്നും ഖഡ്‌സെയുടെ മൊബൈലിലേക്ക് നിരന്തരം കോളുകള്‍ വന്നുവെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ 40 കോടി രൂപ വിലമതിക്കുന്ന പൂനെയിലെ മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്റെ ഭൂമി നിസാരവിലയ്ക്ക് ഭാര്യയുടെയും മരുമകന്റെയും പേരില്‍ വാങ്ങിയതും വിവാദമായി.

കുടുംബം 3.75 കോടിക്കാണ് ഭൂമി സ്വന്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് ഖഡ്‌സെയുടെ അനുയായി പണം തട്ടിയെടുത്ത സംഭവവുമുണ്ടായിരുന്നു.

ഖഡ്‌സെയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. വിവാദങ്ങള്‍ വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അറിയിച്ചിരുന്നു. ഖഡ്‌സെയ്‌ക്കെതിരായ ആരോപണങ്ങള്‍ സഖ്യകക്ഷിയായ ശിവസേന ബിജെപിക്കെതിരെ ഉപയോഗിച്ചിരുന്നു.

ജിഷയുടെ പിതാവ് പി പി തങ്കച്ചന്റെ വാദം പൊളിച്ചടുക്കി

ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

Viral News

English summary
Maharashtra revenue minister Eknath Khadse resigns
topbanner

More News from this section

Subscribe by Email