Sunday November 18th, 2018 - 3:45:pm
topbanner

കടയില്‍ നിന്നും മുറുക്കെടുത്ത കുട്ടികളെ മൊട്ടയടിച്ച് നഗ്നരാക്കി ചെരിപ്പുമാലയണിച്ച് നടത്തിച്ചു

NewsDesk
കടയില്‍ നിന്നും മുറുക്കെടുത്ത കുട്ടികളെ മൊട്ടയടിച്ച് നഗ്നരാക്കി ചെരിപ്പുമാലയണിച്ച് നടത്തിച്ചു

മുംബൈ: ബേക്കറിയില്‍ നിന്നും മുറുക്കെടുത്ത രണ്ട് കുട്ടികള്‍ക്കെതിരെ ഉടമയുടെ ക്രൂര പീഡനം. അയല്‍വാസികളായ എട്ടും ഒമ്പതും വയസ്സുള്ള കുട്ടികളെ തലമൊട്ടയടിച്ച് നഗ്നരാക്കി ചെരിപ്പുമാലയിട്ട് റോഡിലൂടെ നടത്തിക്കുകയായിരുന്നു.

സംഭവത്തില്‍ കടയുടമയെയും മക്കളെയും പോലീസ് അറസ്റ്റുചെയ്തു. മെഹമൂദ് പഠാന്‍(69) മക്കളായ ഇര്‍ഫാന്‍ (26), സലിം (22) എന്നിവരാണ് അറസ്റ്റിലായത്.
മുംബൈയ്ക്കടുത്ത് ഉല്ലാസ് നഗറിലെ പ്രേംനഗറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

ചോദിക്കാതെ മുറുക്കെടുത്ത് കഴിക്കുന്നതുകണ്ട് കുപിതനായ മെഹമൂദ് പഠാനും മക്കളായ ഇര്‍ഫാനും സലിമും ചേര്‍ന്ന് കുട്ടികളെ പിടികൂടുകയായിരുന്നു. മോഷണത്തിനുള്ള ശിക്ഷയായി രണ്ടുകുട്ടികളുടെയും മുടിവടിച്ച് നഗ്നരാക്കി ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തുകയായിരുന്നു.

കൊച്ചുകുട്ടികളോടുള്ള ക്രൂരത ചിലര്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയതോടെ വീട്ടുകാര്‍ വിവരമറിഞ്ഞു. അവര്‍ പോലീസില്‍ പരാതിനല്‍കി. അര്‍ധരാത്രിയോടെയാണ് കടയുടമയെയും മക്കളെയും അറസ്റ്റുചെയ്തത്.

 

Read more topics: Maharashtra, sweet, shop
English summary
Maharashtra: Two minors stripped, paraded for ‘stealing’ from sweet shop
topbanner

More News from this section

Subscribe by Email