Friday September 21st, 2018 - 11:18:pm
topbanner

ബിജെപി മന്ത്രിയുടെ കാറില്‍ നിന്നും 91.5 ലക്ഷം രൂപയുടെ പഴയ കറന്‍സി പിടികൂടി

NewsDesk
ബിജെപി മന്ത്രിയുടെ കാറില്‍ നിന്നും 91.5 ലക്ഷം രൂപയുടെ പഴയ കറന്‍സി പിടികൂടി

മുംബൈ: കള്ളപ്പണവേട്ടയ്ക്കിടെ ബിജെപി നേതാവും മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി.

ഒസ്മാനാബാദ് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ റെയ്ഡില്‍ ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള ലോക് മംഗള്‍ ബാങ്കിന്റെ കാറില്‍ നിന്നാണ് ഇത്രയും പണം പിടികൂടിയത്.

മന്ത്രി ഇതുവരെ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. ഉറവിടം വ്യക്തമാക്കുകയാണെങ്കില്‍ തിരിച്ചു നല്‍കുമെന്ന് ഒസ്മാനാബാദ് കളക്ടര്‍ പ്രശാന്ത് നാരാണവാരെ പറഞ്ഞു.

സംഭവത്തില്‍ മന്ത്രിക്കെതിരെ കോണ്‍ഗ്രസ്, എന്‍.സി.പി കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ വീടുകളില്‍ മുഴുവന്‍ കള്ളപ്പണം നിറച്ചു വെച്ചിരിക്കുകയാണെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക്ക് പറഞ്ഞു.

അഭിനയിക്കാന്‍ വന്ന ചാര്‍മിളയെ സംവിധായകന്‍ പറഞ്ഞുവിട്ടത് എന്തിന് ?

മുത്തച്ഛന്‍ കൊച്ചുമകള്‍ക്ക് നല്‍കിയ മുത്തം അശ്ലീലമാക്കി; ഞരമ്പുരോഗികള്‍ക്ക് യുവതിയുടെ മറുപടി

English summary
Rs 91 Lakh Seized From Maharashtra Minister Subhash Deshmukh's Vehicle
topbanner

More News from this section

Subscribe by Email