Sunday November 18th, 2018 - 3:04:am
topbanner

വരള്‍ച്ചകാലത്തെ സെല്‍ഫി; ബിജെപി മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍

NewsDesk
വരള്‍ച്ചകാലത്തെ സെല്‍ഫി; ബിജെപി മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍

മുംബൈ: വരള്‍ച്ചബാധിത പ്രദേശത്ത് സന്ദര്‍ശിക്കാനെത്തിയ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ സെല്‍ഫിയെടുത്ത് ഉല്ലസിച്ചതായി ആരോപണം. കടുത്ത വരള്‍ച്ചയില്‍ ജനം വലയുമ്പോഴാണ് മന്ത്രി ചിരിച്ചുല്ലസിച്ച് സെല്‍ഫിയെടുത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കടുത്ത വരള്‍ച്ച നേരിടുന്ന മറാത്ത്‌വാഡയില്‍ പങ്കജയുടെ മണ്ഡലമായ ബീഡ് ഉള്‍പ്പെടെ ലത്തൂര്‍ സ്‌റ്റേഷനിലെ ജലട്രെയിനും, സിയ ഗ്രാമത്തിലും മഞ്ചറ നദി ആഴം കൂട്ടുന്ന പദ്ധതി പ്രദേശവും സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്.

ഇവിടെ എത്തിയ മന്ത്രി ചില് കര്‍ഷകര്‍ക്കൊപ്പവും, ഒറ്റയ്ക്കും സെല്‍ഫി എടുത്തതാണ് വിവാദത്തിനിടയാക്കിയത്. മഹാരാഷ്രയിലെ ബി.ജെ.പി. ശിവസേന മന്ത്രിസഭയിലെ ജലവിഭവ സംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പങ്കജ മുണ്ടെ.

വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായി ഹെലിപ്പാഡ് ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രി ഏക്‌നാഥ് ഗോഡ്‌സെ പതിനായിരം ലിറ്റര്‍ ജലം ദുരുപയോഗം ചെയ്തത് നേരത്തേ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.

സംഘ് പരിവാര്‍ ഭീഷണി വിലപ്പോയില്ല; പ്രണയിച്ച ഭിന്ന മതക്കാര്‍ വിവാഹിതരായി

കൊച്ചിയില്‍ കായലില്‍ വീണ് പുതുമുഖ നടിക്ക് പരുക്ക്

English summary
Maharashtra minister Pankaja Munde faces flak over 'drought selfie'
topbanner

More News from this section

Subscribe by Email