Tuesday September 25th, 2018 - 3:19:am
topbanner

മെറിന്റെ തിരോധാനം; അറസ്റ്റിലായ പുരോഹിതന്‍ പ്രധാന ഐഎസ് കണ്ണി

NewsDesk
മെറിന്റെ തിരോധാനം; അറസ്റ്റിലായ പുരോഹിതന്‍ പ്രധാന ഐഎസ് കണ്ണി

മുംബൈ: കൊച്ചി സ്വദേശി മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള പോലീസ് അറസ്റ്റ് ചെയ്ത അര്‍ഷിദ് ഖുറേഷി ഐഎസ് ഏജാന്റാണെന്ന് സൂചന. മെറിന്‍ എന്ന മറിയത്തെ കാണാതായ കേസില്‍ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ സ്വദേശിയായ ഖുറേഷിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഖുറേഷിക്ക് ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ട്. മെറിനും ഭര്‍ത്താവ് യഹിയയും മുംബൈയില്‍ ഖുറേഷി എന്നയാളുടെ തടങ്കലിലാണെന്ന വിവരത്തെ തുടര്‍ന്നു ഖുറേഷിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിരുന്നു. ഖുറേഷിയാണ് ഇവരെ ഐഎസ്സിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.

കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘവും മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ പ്രകാരമാണ് അറസ്റ്റ്. മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരവിരുദ്ധസേന പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഉടന്‍തന്നെ കേരളത്തിലെത്തിക്കും. കൊച്ചിയിലെ കോടതിയിലാണ് ഇയാളെ ഹാജരാക്കുക.

മെറിന്റെ സഹോദരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഖുറേഷിയിലെത്തിയത്. ഖുറേഷിയുടെ സംഘടനാ ബന്ധങ്ങളും വിദേശ ബന്ധങ്ങളും എന്‍ഐഎയും മുംബൈ പൊലീസും പരിശോധിച്ചിരുന്നു. സഹോദരനെ മെറിനും യഹിയയും ചേര്‍ന്നു മതം മാറ്റാന്‍ ശ്രമിച്ചതായും അതിനായി ഖുറേഷിയെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചതായും മൊഴിയുണ്ടായിരുന്നു.

6,000 കോടി വിറ്റുവരവുള്ള സ്ഥാപനഉടമയുടെ മകന്‍ ജീവിതം പഠിക്കാന്‍ കൊച്ചിയില്‍ വെയിറ്ററായി

ഓണം ബംപര്‍ ലഭിച്ച കോടീശ്വരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചു: മതപണ്ഡിതനെ കേരളപോലീസ് അറസ്റ്റ് ചെയ്തു

English summary
Maharashtra, Kerala cops arrest Zakir Naik's 'aide' for recruiting youths for IS
topbanner

More News from this section

Subscribe by Email