Monday November 19th, 2018 - 11:08:am
topbanner

യുവാക്കളെ പീഡനത്തിന് ഇരയാക്കിയ ആള്‍ദൈവം പിടിയില്‍; വീഡിയോ വൈറല്‍

NewsDesk
യുവാക്കളെ പീഡനത്തിന് ഇരയാക്കിയ ആള്‍ദൈവം പിടിയില്‍; വീഡിയോ വൈറല്‍

പര്‍ബാനി: യുവാക്കളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ സംഭവത്തില്‍ ആള്‍ദൈവത്തെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പര്‍ബാനയിലെ ആസിഫ് നൂരി(38) യാണ് പിടിയിലായത്.

ആള്‍ദൈവം ചമഞ്ഞ് യുവാക്കളുടെ പ്രീതി നേടിയ ശേഷം ഇവരെ വശത്താക്കി പീഡനത്തിനിരയാക്കുകയായിരുന്നു. ആസിഫ് യുവാക്കളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തതത്.

പുറമേ ആരാധനാലയത്തെ അപകീര്‍ത്തിപരമായി ഉപയോഗിച്ചതിനു 295-ാം വകുപ്പു പ്രകാരം ആസിഫ് നൂരിക്കെതിരെ കേസെടുത്തു. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കുന്ന 377-ാം വകുപ്പ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇത് പ്രതിക്കെതിരെ ചുമത്തില്ലെന്ന് പോലീസ് പറഞ്ഞു.

Read more topics: Maharashtra, godman, sex
English summary
Maharashtra ‘godman’ forces men into unnatural sex held
topbanner

More News from this section

Subscribe by Email