Wednesday November 21st, 2018 - 4:03:pm
topbanner

ദയാവധത്തിന് അനുമതി തേടി മഹാരാഷ്ട്രയിലെ കര്‍ഷകര്‍

ANJU NC
ദയാവധത്തിന് അനുമതി തേടി മഹാരാഷ്ട്രയിലെ കര്‍ഷകര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ദയാവധത്തിന് അനുമതി തേടി മറ്റൊരു കര്‍ഷക സമരം കൂടി നടക്കുന്നു. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ 91 കര്‍ഷകരാണ് ദയാവധത്തിന് അനുമതി തേടി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് കത്ത് നല്‍കിയിരിക്കുന്നത്. നശിച്ച കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കാതെ ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ദയാവധം എന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പായ രോഗികള്‍ക്ക് നിഷ്‌ക്രിയ ദയാവധം(പാസീവ് യൂത്തനേസിയ) അനുവദിക്കാമെന്ന് ഏതാനും ദിവസം മുമ്പ് കോടതി ഉത്തരവിറക്കിയിരുന്നു. കുട്ടികള്‍ക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാനുള്ള വക പോലുമില്ല. കുടുംബം പുലര്‍ത്താന്‍ കഴിയുന്നില്ല. മുമ്പിലുള്ള ഏകമാര്‍ഗം ദയാവധത്തിന് വിധേയമാവുകയാണെന്നും കര്‍ഷകര്‍ പറയുന്നു.

Read more topics: maharashtra, seek, die,
English summary
maharashtra farmers seek to die
topbanner

More News from this section

Subscribe by Email