Wednesday September 19th, 2018 - 2:47:pm
topbanner
Breaking News

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; മരണത്തിന് ഉത്തരവാദി മോഡിയെന്ന് ആത്മഹത്യാ കുറിപ്പ്

Jikku Joseph
മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; മരണത്തിന് ഉത്തരവാദി മോഡിയെന്ന് ആത്മഹത്യാ കുറിപ്പ്

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. യുവത്മാല്‍ ജില്ലയില്‍ ഘന്‍ടാന്‍ജി സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ എന്ന അമ്പത്തഞ്ചുകാരനാണ് കടക്കെണിയിലായി ജീവനൊടുക്കിയത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം കീടനാശിനി കഴിക്കുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് കുറിപ്പെഴുതിവച്ചശേഷമാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്.

സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച ആത്മഹത്യാ കുറിപ്പിലാണ് മോഡിയെ ശങ്കര്‍ ബാബു കുറ്റപ്പെടുത്തിയത്. കടഭാരം കുന്നുകൂടി. വായ്പാ തുക വളരെ വലുതാണ്. അതുകൊണ്ട് ഞാന്‍ ജീവനൊടുക്കുന്നു. നരേന്ദ്ര മോഡി സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് ശങ്കര്‍ ബാബുവിന്റെ കുറിപ്പില്‍ പറയുന്നു. കൃഷിക്കായി ഇദ്ദേഹം വന്‍ തുക വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയത്.

English summary
maharashtra farmer drinks poison, names narendra modi in suicide note
topbanner

More News from this section

Subscribe by Email