Monday April 22nd, 2019 - 10:12:pm
topbanner
topbanner

മുംബൈയില്‍ നിന്നും പൂനെയിലേക്ക് ഇനി വെറും 25 മിനിറ്റുകൊണ്ട് എത്താം; കരാര്‍ മോഡിയുടെ സാന്നിധ്യത്തില്‍ അടുത്ത വര്‍ഷം

Jikku Joseph
മുംബൈയില്‍ നിന്നും പൂനെയിലേക്ക് ഇനി വെറും 25 മിനിറ്റുകൊണ്ട് എത്താം; കരാര്‍ മോഡിയുടെ സാന്നിധ്യത്തില്‍ അടുത്ത വര്‍ഷം

മുംബൈ: മുംബൈയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രാ സമയം നിലവിലെ നാല് മണിക്കൂറില്‍ നിന്ന് 25 മിനിട്ടായി കുറയ്ക്കുന്നതിനുള്ള ഒരുക്കങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആലോചന തുടങ്ങിയത്.

അത്യാധുനിക കാലത്തെ ട്രെയിന്‍ പ്രോജക്ട് എന്നു വിശേഷിപ്പിക്കുന്ന ഹൈപര്‍ലൂപ് സാങ്കേതിതകതയാണു കമ്പനി മുംബൈപുണെ റൂട്ടില്‍ പരീക്ഷിക്കുക. 2024 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. 200 കിലോമീറ്റര്‍ ദൂരമാണ് മുംബൈയും പൂനെയും തമ്മിലുള്ളത്. ഇത്രയും ദൂരം താണ്ടാന്‍ നാലോ നാലരയോ മണിക്കൂറാണ് നിലവില്‍ വേണ്ടത്.

അമേരിക്കയിലുള്ള മുഖ്യമന്ത്രി ഫട്‌നവിസ്, നെവാഡയിലെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ടെസ്റ്റ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. കമ്പനിയുടെ സി.ഇ.ഒ റോബ് ലോയ്ഡുമായിട്ട് കൂടിക്കാഴ്ച നടത്തിയ ഫഡ്‌നവിസ് എന്‍ജിനിയര്‍മാരുമായും ചര്‍ച്ച നടത്തി. പദ്ധതിയുടെ സാദ്ധ്യത പരിശോധിക്കാന്‍ വിദഗ്ദ്ധരടങ്ങിയ സംഘത്തെ ഫഡ്‌നവിസ് മുംബൈയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ പ്രോജക്ട് നടപ്പാക്കാന്‍ 15 കിലോമീറ്റര്‍ പ്രദേശവും ഒരുക്കിയിട്ടുണ്ട്. പുണെ മെട്രോപൊളിറ്റന്‍ റീജ്യനല്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് സ്ഥലം കണ്ടെത്തി അനുവദിച്ചത്. പദ്ധതിക്കാവശ്യമായി 70 ശതമാനം അസംസ്‌കൃത വസ്തുക്കളും മഹാരാഷ്ട്രയില്‍ നിന്നു തന്നെ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ഗുണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന മാഗ്‌നറ്റിക് മഹാരാഷ്ട്ര ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിദ്ധ്യത്തില്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കുമെന്ന് കമ്പനിയുടെ സ്ഥാപക ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു.


English summary
maharashtra exploring hyperloop to reduce mumbai-pune trip to 25 mins
topbanner

More News from this section

Subscribe by Email