Monday September 24th, 2018 - 5:05:pm
topbanner

മഹാരാഷ്ട്ര ബന്ദിനിടെ 16 കാരന്‍ കൊല്ലപ്പെട്ടു

suji
മഹാരാഷ്ട്ര ബന്ദിനിടെ 16 കാരന്‍ കൊല്ലപ്പെട്ടു

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാരാഷ്ട്രാ ബന്ദിനിടെ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. നന്ദേഡ് ജില്ലയിലെ അഷ്ടി ഗ്രാമവാസിയായ യോഗേഷ് പ്രഹ്ലാദ് ജാധവാന്‍ (16) ആണ് മരിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ യോഗേഷിനു ഗുരുതരമായി പരിക്കേറ്റിരുന്നെന്നും ഇതാണ് മരണകാരണമെന്നും കുടുംബം ആരോപിച്ചു.

ബന്ദിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അഷ്ടിയില്‍ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞിരുന്നു. തുടര്‍ന്ന് സമരക്കാരെ പിരച്ചുവിടാന്‍ പൊലീസ് ഇവിടെ ലാത്തിച്ചാര്‍ജും നടത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ യോഗേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. എന്നാല്‍ മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മരണകാരണം അറിയുന്നതിനായി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പുണെയില്‍ കൊറെഗാവ് യുദ്ധത്തിന്റെ 200 ാം വാര്‍ഷികം ആഘോഷിച്ച ദളിതര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ദളിത് സംഘടനകളുടെ ബന്ദ്.

 

Read more topics: maharashtra, death
English summary
maharashtra bandh 16 year old student killed
topbanner

More News from this section

Subscribe by Email