Tuesday November 13th, 2018 - 11:45:pm
topbanner

ബജറ്റ് അവതരണത്തിനിടെ ബഹളം; മഹരാഷ്ട്രയില്‍ 19 പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Jikku Joseph
ബജറ്റ് അവതരണത്തിനിടെ ബഹളം; മഹരാഷ്ട്രയില്‍ 19 പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ 19 പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് 18ന് മഹാരാഷ്ട്ര നിയമസഭയില്‍ ബജറ്റിനിടെ സംഘര്‍ഷമുണ്ടാക്കിയതിനാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സ്പീക്കര്‍ ഹരിബാഹു ബഗാഡേയാണ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. 2017 ഡിസംബര്‍ 31 വരെയാണ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.

മാര്‍ച്ച് 18ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് തടസപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ഇവര്‍ക്കെതിരായുള്ള പരാതി. മഹാരാഷ്ട്ര പാര്‍ലമെന്ററി വകുപ്പ് മന്ത്രി  ഗിരീഷ് ബാപട്ടാണ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.  

നാഗ്പൂരിലെയും മുംബൈയിലെ നിയമസഭ മന്ദിരങ്ങളിലും 2017 ഡിസംബര്‍ 31 വരെ പ്രവേശിക്കുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. അതേസമയം, സസ്‌പെന്‍ഷന്‍ നടപടി ഭരണഘടന വിരുദ്ധമെന്ന്  പ്രതിപക്ഷ നേതാവ് രാധകൃഷ്ണ വിഹ പട്ടേല്‍ പറഞ്ഞു.

English summary
maharashtra assembly suspends 19 opposition mlas
topbanner

More News from this section

Subscribe by Email