Thursday November 22nd, 2018 - 4:20:pm
topbanner

വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്തു; ഏഴ് അധ്യാപകര്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍

NewsDesk
വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്തു; ഏഴ് അധ്യാപകര്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ മിഹാധി ആശ്രം സ്‌കൂളിലെ വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത 12 ഗോത്ര വര്‍ഗക്കാരായ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരകളായത്.

7 അധ്യാപകരും 4 സ്‌കൂള്‍ ജീവനക്കാരുമാണ് അറസ്റ്റിലായത്. 12നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ മാനഭംഗത്തിന് ഇരകളാക്കിയത്. ദീപാവലി അവധിക്കു പോകും മുമ്പായിരുന്നു സംഭവം.

മുതിര്‍ന്ന ഐപിഎസ് ഓഫീസറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷം ആരംഭിച്ചു. കൂട്ടമാനഭംഗത്തിന് ഇരകളായ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

English summary
Maharashtra: 11 arrested for raping 12 minor tribal students in Buldana district
topbanner

More News from this section

Subscribe by Email