Tuesday November 13th, 2018 - 11:48:pm
topbanner

നൂറിന്റെ നോട്ടുകള്‍ കൈക്കൂലിയായി ചോദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി

NewsDesk
നൂറിന്റെ നോട്ടുകള്‍ കൈക്കൂലിയായി ചോദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി

മുംബൈ: മഹാരാഷ്ട്രയില്‍ സോലാപൂരില്‍ നൂറിന്റെ നോട്ടുകള്‍ കൈക്കൂലിയായി ചോദിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. കൃഷി ഓഫിസറായ ബാലസഹേബ് ഭിക്കാജി ബാബര്‍ (43) ആണ് പൊലീസ് പിടിയിലായത്.

ഒരു അപേക്ഷ ശരിയാക്കി നല്‍കാനാണ് ദത്തത്രേയ് ബഡ്‌ജേ എന്ന വ്യക്തിയോട് 2,500 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം മുഴുവന്‍ നൂറിന്റെ നോട്ടുകളായി തരണമെന്നും ആവശ്യപ്പെട്ടു.

500, 1000 നോട്ടുകള്‍ അസാധുവായതിനെത്തുടര്‍ന്ന് നൂറിന്റെ 25 നോട്ടുകള്‍ മാത്രമേ നല്‍കാവൂവെന്നും ഇയാള്‍ നിര്‍ദേശിച്ചു. എന്നാല്‍ അപേക്ഷ നല്‍കിയ വ്യക്തി ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ബാബറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കണ്ണൂർ വളപട്ടണം സഹകരണ ബാങ്കിൽ പത്തുകോടിയുടെ അഴിമതി: 14 പേർ അറസ്റ്റിൽ

കണ്ണൂര്‍; കെഎസ്ഇബി ജീവനക്കാരന്‍ എസ്ബിടി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു; കൈയ്യില്‍ 5 ലക്ഷം രൂപ

English summary
Maharashtra agro official demands bribe in Rs 100 notes only, arrested
topbanner

More News from this section

Subscribe by Email