Wednesday November 21st, 2018 - 6:35:pm
topbanner

മഹാരാഷ്​ട്രയില്‍ 22കാരിയെ സുഹൃത്തുക്കള്‍ ബലാത്സംഗം ​ചെയ്​തു കൊന്നു

suvitha
മഹാരാഷ്​ട്രയില്‍ 22കാരിയെ സുഹൃത്തുക്കള്‍ ബലാത്സംഗം ​ചെയ്​തു കൊന്നു

മുംബൈ: മഹാരാഷ്​ട്രയിലെ അംബേര്‍നാഥില്‍ 22കാരിയെ സുഹൃത്തുക്കള്‍ ബലാത്​സംഗം ചെയ്​ത്​ കൊന്നു. നാഗ്​പൂര്‍ സ്വദേശിയായ യുവതിയെ തിങ്കളാഴ്​ചയാണ്​ സുഹൃത്തുക്കള്‍ ചേർന്ന് ബലാത്​സംഗം ചെയ്​ത്​ കൊന്നത്. എഞ്ചിനീയറായ യുവതിയെ ബലാത്​സംഗം ​ചെയ്​ത്​ കൊലപ്പെടുത്തിയ ​ശേഷം മൃതദേഹം സ്യുട്ട്​​കേസില്‍ ഒളിപ്പിച്ച്‌​ കര്‍ണാടകന്‍ അതിര്‍ത്തിയിലുള്ള ബല്‍ഗാമില്‍ ഉപേക്ഷിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

നികിലേഷ്​ പാട്ടീല്‍(24), അക്ഷയ്​ വലോഡെ(25) എന്നിവരാണ്​ പ്രതികള്‍. രുവരും പിന്നീട്​ രത്​നഗിരി പൊലീസിനു മുമ്പാകെ കീഴടങ്ങി കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതികള്‍ യുവതിയെ ഫോണില്‍ വിളിച്ച്‌​ ഞായറാഴ്​ച പുണെയില്‍ വച്ച്‌​ കാണാമെന്ന്​ സമ്മതിപ്പിച്ചാണ്​ കുറ്റകൃത്യം നടപ്പാക്കിയത്​. രണ്ടു പ്രതികളും മറ്റൊരു സുഹൃത്ത്​ നിലേഷ്​ ഖൊബ്രഗഡും യുവതി​യെ പുണെയില്‍ വച്ച്‌​ കാണുകയും അക്ഷയിയുടെ അംബേര്‍നാഥി​ലെ വീട്ടിലേക്ക്​ ഒരുമിച്ചു പോവുകയുമായിരുന്നു.

എന്നാല്‍ ചില ജോലി പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിലേഷ്​ ​പെ​ട്ടെന്നു തന്നെ തിരി​കെ പോയി. മറ്റു രണ്ടുപേര്‍ പെണ്‍കുട്ടി​യെ ബലാത്​സംഗം ​ചെയ്​തു. പൊലീസില്‍ പരാതിപ്പെടുമെന്ന്​ ​പെണ്‍കുട്ടി ഭീക്ഷണിപ്പെടുത്തിയതോടെ അവളെ കഴുത്തു ​ഞെരിച്ച്‌​ കൊന്ന്​ സ്യൂട്ട്​കേസിനുള്ളിലാക്കുകയായിരുന്നു. ജോലി പൂര്‍ത്തീകരിച്ച്‌​ തിരിച്ചു വന്ന നിലേഷിനോട്​ ഗോവയില്‍ പോകാനു​ണ്ടെന്ന്​ പറഞ്ഞ്​ മൂവരും സ്യൂട്ട്​കേസുമെടുത്ത്​ യാത്ര തുടര്‍ന്നു.

എന്നാല്‍ വഴിയില്‍ സ്യൂട്ട്​കേസ്​ ഉപേക്ഷിച്ചതോടെ നിലേഷ്​ കാരണമ​ന്വേഷിച്ചു. കൂടെയുണ്ടായിരുന്ന ​പെണ്‍കുട്ടി എവി​ടെയെന്നും അന്വേഷിച്ചു. തുടര്‍ന്ന്​ നിലേഷിനോട്​ ഇരുവരും സംഭവം വിവരിക്കുകയായിരുന്നു. പ്രതികള്‍ ഉപേക്ഷിച്ച സ്​ഥലത്തു നിന്ന്​ മൃതദേഹം കണ്ടെടുത്ത്​ പോസ്​റ്റ്​ മോര്‍ട്ടം നടത്തി കുടംബത്തിന്​ വിട്ടു​കാെടുക്കുകയും ചെയ്തു.

English summary
A 22-year-old girl was raped by her friends
topbanner

More News from this section

Subscribe by Email