Wednesday November 21st, 2018 - 2:05:pm
topbanner

അന്യജാതിക്കാരുടെ വിവാഹത്തില്‍ നൃത്തം ചെയ്ത മഹാദളിത് വിഭാഗക്കാരനെ വെടിവെച്ച് കൊന്നു

suji
അന്യജാതിക്കാരുടെ വിവാഹത്തില്‍ നൃത്തം ചെയ്ത മഹാദളിത് വിഭാഗക്കാരനെ വെടിവെച്ച് കൊന്നു

പട്‌ന: മറ്റൊരു ജാതിയില്‍ പെട്ടവരുടെ വിവാഹ ആഘോഷത്തില്‍ കയറി നൃത്തം ചെയ്തതിന് മഹാദളിത് വിഭാഗത്തില്‍ പെട്ടയാളെ വെടിവെച്ച് കൊന്നു. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. മുസാഫര്‍പൂര്‍ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള അഭി ചാപ്ര ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നടക്കുകയും, കൊള്ളയും, കൊള്ളിവെയ്പും നടന്നു.

ശക്തമായ പിന്നാക്ക വിഭാഗക്കാരുടെ വിവാഹ ചടങ്ങിലാണ് 22കാരനായ നവീന്‍ മാഞ്ചി നൃത്തം ചെയ്തത്. മുഷഹര്‍ വിഭാഗക്കാരനായ ഇയാള്‍ ചടങ്ങില്‍ കയറിയത് ബന്ധുക്കള്‍ക്ക് ഇഷ്ടമായില്ല. ഇതിനെത്തുടര്‍ന്നുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.

ഗ്രാമീണര്‍ കവര്‍ച്ചയും, വാഹനങ്ങള്‍ക്ക് തീവെയ്ക്കുകും ചെയ്തതായി കാണിച്ച് വിവാഹ പാര്‍ട്ടി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പഴയ ശത്രുതയുടെ പേരിലാണ് മകനെ കൊന്നതെന്ന് നവീന്റെ പിതാവ് ആരോപിക്കുന്നു. ഇരുവിഭാഗങ്ങളും പരാതി നല്‍കിയിട്ടുണ്ട്.

ചടങ്ങ് വൈകിപ്പിക്കുന്ന തരത്തില്‍ നവീന്‍ നൃത്തം ചെയ്തതിന് എതിരെ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവസാനിപ്പിച്ചില്ല. ഇതോടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വെടിയുതിര്‍ത്തതെന്ന് പോലീസ് പറയുന്നു. മാഞ്ചി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതോടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ അക്രമം ആരംഭിച്ചത്.

 

Read more topics: mahadalit man,shot dead, bihar
English summary
mahadalit man shot dead in bihar for dancing at wedding triggers clashes
topbanner

More News from this section

Subscribe by Email