Wednesday September 26th, 2018 - 10:31:am
topbanner

രാംദേവിന്റെ ആയുര്‍വേദ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 650 ഏക്കര്‍ ഭൂമി നല്‍കി

NewsDesk
രാംദേവിന്റെ ആയുര്‍വേദ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 650 ഏക്കര്‍ ഭൂമി നല്‍കി

മുംബൈ: യോഗ ഗുരു രാംദേവിന്റെ പതഞ്ജലി യോഗാപീഠിന്റെ ആയുര്‍വേദ പദ്ധതികള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ 650 ഏക്കര്‍ ഭൂമി നല്‍കി. മന്ത്രിയും നാഗ്പുര്‍ എം.പിയുമായ നിതിന്‍ ഗഡ്കരി, നാഗ്പുര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ചന്ദ്രശേഖര്‍ ബവങ്കുലെ, പതഞ്ജലിയിലെ ബാലകൃഷ്ണ എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.

മിഹാനിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ 450 ഏക്കറും, നാഗ്പുര്‍ ജില്ലയിലെ കടോലില്‍ 200 ഏക്കറുമാണ് പതഞ്ജലിക്ക് നല്‍കിയത്. നാഹ്പുരില്‍ ഓറഞ്ച് സംസ്‌കരണ ശാലയും മിഹാനിയില്‍ ആയുര്‍വേദ ഉല്‍പ്പന്ന നിര്‍മ്മാണ ശാലയും തുടങ്ങാനാണ് പദ്ധതി. 2000 കോടി രൂപയുടെതാണ് പദ്ധതിയെന്ന് രാംദേവ് പറഞ്ഞു.

രാംദേവിന് ഭൂമി നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഭൂമിയില്‍ വലിയൊരുഭാഗം ഫോറസ്റ്റ് ഏരിയയാണെന്നും ഇത് അനുവദിക്കരുതെന്നും എന്‍സിപി പറഞ്ഞു. മാത്രമല്ല, ചുരുങ്ങിയവിലയ്ക്കാണ് രാംദേവിന് ഭൂമി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് യാതൊരു ടെന്‍ഡറുകളും വിളിച്ചിട്ടില്ലെന്നും പാര്‍ട്ടി ആരോപിക്കുന്നു.

ബച്ചന്റെ ചെറുമകളും ഷാരൂഖ് ഖാന്റെ മകനും, ചിത്രങ്ങള്‍ വീണ്ടും വൈറലാകുന്നു

'ആരെ പ്രീതിപ്പെടുത്താനാണ് മോഹന്‍ലാലിന്റെ ബ്ലോഗ്'; ജഹാംഗീറിന്റെ പോസ്റ്റ് വൈറല്‍

 

English summary
Maha govt allots over 600 acres of land for Baba Ramdev’s Patanjali
topbanner

More News from this section

Subscribe by Email