Tuesday September 25th, 2018 - 2:47:pm
topbanner

മദ്രസകള്‍ അടച്ചുപൂട്ടരുത്, പകരം ആധുനിക വിദ്യാഭ്യാസം നല്‍കണം: യോഗി ആദിത്യനാഥ്

Anju NC
മദ്രസകള്‍ അടച്ചുപൂട്ടരുത്, പകരം ആധുനിക വിദ്യാഭ്യാസം നല്‍കണം: യോഗി ആദിത്യനാഥ്

ലഖ്‌നൗ: മദ്രസകള്‍ അടച്ചുപൂട്ടുകയല്ല, മറിച്ച് മദ്രസകളിലും സംസ്‌കൃതം പഠിപ്പിക്കുന്ന സ്‌കൂളുകളിലും ആധുനിക വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ബീഹാര്‍, ഡല്‍ഹി പഞ്ചാബ് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളിലെ ന്യൂന പക്ഷ മന്ത്രിമാരുടെ സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസകള്‍ ആധുനികവല്‍ക്കരിക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്. ഇവയെല്ലാം പൂട്ടുന്നത് ഒരു പരിഹാരമല്ല, പക്ഷേ കാലോചിതമായ പരിഷ്‌കാരങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. പരമ്പരാഗത വിദ്യാഭ്യാസം നല്‍കുന്ന സംസ്‌കൃതം സ്‌കൂളുകളിലും കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം എന്നിവ പഠിപ്പിക്കാനും വിദ്യാര്‍ഥികളെ മത്സരങ്ങള്‍ നേരിടാനും പര്യാപ്തമാക്കണം; യോഗി അഭിപ്രായപ്പെട്ടു.

മദ്രസ്സകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ് മേധാവി വസീം റിസ്വി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അടുത്തിടെ കത്തെഴുതിയിരുന്നു. മദ്രസകള്‍ അടച്ചു പൂട്ടണമെന്നും, ഇല്ലെങ്കില്‍ തീവ്രവാദികളെ വളര്‍ത്തുന്ന കേന്ദ്രമായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തില്‍ തെറ്റായ വഴി സ്വീകരിക്കുന്നവരെ നമുക്ക് ഒഴിവാക്കേണ്ടതുണ്ട്. അവരെ നമുക്ക് ഇതില്‍ ഉള്‍പ്പെടുത്താനാവില്ല. കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കണമെന്നും, യുപി സര്‍ക്കാര്‍ മുസ്ലിം ജനതയോട് ഇതുവരെ യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും യോഗി വ്യക്തമാക്കി.

English summary
madrassas need to be modernised, not closed down:yogi adityanath
topbanner

More News from this section

Subscribe by Email