topbanner
Wednesday December 13th, 2017 - 1:31:am
topbanner
topbanner

തീവ്രവാദ പരാമര്‍ശം: കമലഹാസനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

sadu prakash
തീവ്രവാദ പരാമര്‍ശം: കമലഹാസനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

ചെന്നൈ: ഹിന്ദുക്കള്‍ക്കെതിരെയുള്ള തീവ്രവാദ പരാമര്‍ശത്തില്‍ തമിഴ് സൂപ്പര്‍ താരം കമലഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം. കേസ് എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമലഹാസന്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാനാണ് ചെന്നൈ സിറ്റി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കമലഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ കമലഹാസന്‍ സാമൂദായിക സൗഹാര്‍ദം തകര്‍ത്തുവെന്ന് ആരോപിച്ചാണ് ഹര്‍ജി.

 

English summary
madras HC directed to file case against kamal hassan
topbanner topbanner

More News from this section

Subscribe by Email