Monday July 23rd, 2018 - 5:36:am
topbanner
Breaking News

24 മണിക്കൂറിനിടെ പതിനാല് വയസ്സുകാരിയെ രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയാക്കി

renjini
24 മണിക്കൂറിനിടെ പതിനാല് വയസ്സുകാരിയെ രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയാക്കി

ചിന്ദ്‌വാര(മധ്യപ്രദേശ്): 24 മണിക്കൂറിനിടെ പതിനാല് വയസ്സുകാരിയെ രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ജൂലായ് ആറിന് നടന്ന സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹ്‌വ ടോള ഭാഗത്ത് മാനസിക നില തെറ്റിയ നിലയില്‍ നടന്നുനീങ്ങിയ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പോലീസ് അറിയുന്നത്.

പോലീസ് അറസ്റ്റ് ചെയ്ത മോഹിത് ഭരദ്വാജ്, രാഹുല്‍ ബോണ്ഡെ, ബുന്ധി ബലാവി, അങ്കിത് രഘുവംശി, അമിത് വിശ്വകര്‍മ്മ എന്നീ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലേക്ക് പോവുന്ന വഴി മോഹിദ് ഭരദ്വാജ് എന്നയാള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയെന്നും രാഹുല്‍ ബോണ്ഡെയുടെ വീട്ടിലെത്തിച്ച് ആദ്യം പീഡിപ്പിച്ചു.

ഇവിടെ നിന്നും രക്ഷപ്പെട്ട് പോവുമ്പോള്‍  അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍ കൂടി ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതില്‍ പറയുന്നത്പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത്‌. പ്രതികള്‍ക്കെതിരേ ഐപിസി 376(കൂട്ടബലാത്സംഗം), 363(തട്ടിക്കൊണ്ട് പോവല്‍), പോക്‌സോ എന്നീ വകുപ്പുകളെല്ലാം ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

Read more topics: madhya pradesh, girl, gangraped
English summary
Twelve year old girl was gangraped twice in a 24-hour period.
topbanner

More News from this section

Subscribe by Email