Tuesday December 18th, 2018 - 7:33:pm
topbanner

ബിജെപി ടിക്കറ്റില്‍ മാധുരി ദീക്ഷിത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

suji
ബിജെപി ടിക്കറ്റില്‍ മാധുരി ദീക്ഷിത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ബോളിവുഡ് താരം മാധുരി ദീക്ഷിത് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു. ജൂണില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാധുരിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പര്‍ക്ക് ഫോര്‍ സമാവര്‍ത്തന്‍ പരിപാടിയുടെ ഭാഗമായി ഷാ മാധുരിയെ കണ്ടപ്പോള്‍ ഇക്കാര്യം ചര്‍ച്ചചെയ്തതായിട്ടാണ് സൂചന.

പുണെയില്‍ നിന്ന് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ മാധുരിയുടെ പേരുള്ളതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സ്ഥിരീകരിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാധുരിയെ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. പുണെയില്‍ മാധുരിയെ നിര്‍ത്തിയാല്‍ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. പുതുമുഖങ്ങളെയും താരങ്ങളെയും ഇറക്കി വോട്ട് നേടുക എന്ന തന്ത്രമാണ് ബിജെപിയുടേത്.മാധുരി ദീക്ഷിതിനെ പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന താരത്തിന് മികച്ച സ്വീകാര്യത കിട്ടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍ .

Read more topics: madhuri dixit, bjp
English summary
madhuri dixit bjp candidate
topbanner

More News from this section

Subscribe by Email