Wednesday November 21st, 2018 - 10:05:pm
topbanner

ഉറക്കത്തെ പരിഹസിച്ച ബിജെപിക്ക് മറുപടി; ആള്‍ക്കൂട്ട കൊല പ്രതിച്ഛായയ്ക്ക് മോശമെന്ന് കണ്ണന്താനം

NewsDesk
ഉറക്കത്തെ പരിഹസിച്ച ബിജെപിക്ക് മറുപടി; ആള്‍ക്കൂട്ട കൊല പ്രതിച്ഛായയ്ക്ക് മോശമെന്ന് കണ്ണന്താനം

ബെയ്ജിങ്: ആള്‍ക്കൂട്ടകൊലയെ ന്യായീകരിച്ച് ചില ബിജെപി നേതാക്കള്‍ രംഗത്തുവരവെ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

ബെയ്ജിങ്ങില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രി അഭിപ്രായം പ്രകടിപ്പിച്ചത്. ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ഇത് ബാധിച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ പ്രതിച്ഛായയെ ഇത് ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആള്‍ക്കൂട്ട അതിക്രമങ്ങളെ പ്രധാനമന്ത്രി അപലപിച്ചതാണ്. ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബീഫ് നിരോധനവും വിനോദസഞ്ചാരത്തെ ബാധിച്ചിട്ടില്ല. ബീഫ് കഴിക്കുന്നവര്‍ക്ക് കേരളവും ഗോവയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമുണ്ട്. അവയെല്ലാം വലിയ ടൂറിസം കേന്ദ്രങ്ങളുമാണ്. മറ്റുള്ള സംസ്ഥാനങ്ങളിലെ ആളുകളുടെ വിശ്വാസങ്ങള്‍ മാനിക്കേണ്ടതുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

ഇന്ത്യയിലേക്ക് ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ടൂറിസംവകുപ്പിന്റെ ഓഫീസ് ബെയ്ജിങ്ങില്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

ദുരിതാശ്വാസക്യാമ്പില്‍ കിടന്നുറങ്ങിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മന്ത്രിയെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ബിജെപിയുടെ മുഖപത്രവും കണ്ണന്താനത്തെ പരിഹസിച്ചു. ഇതിന് പിന്നാലെയാണ് ബിജെപിയെ വെട്ടിലാക്കുന്ന പരാമര്‍ശം മന്ത്രി നടത്തിയത്.

English summary
Lynching bad for India’s reputation, says Tourism Minister Alphons in China
topbanner

More News from this section

Subscribe by Email