Friday November 16th, 2018 - 3:49:pm
topbanner

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയം ; വിസ കിട്ടാതെ സാഹസികമായി പാക്കിസ്ഥാനില്‍ പോയ ഹമീദ് പിടിയിലുമായി

suji
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയം ; വിസ കിട്ടാതെ സാഹസികമായി പാക്കിസ്ഥാനില്‍ പോയ ഹമീദ് പിടിയിലുമായി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ സ്വന്തമാക്കാന്‍ പോയ ഹമീദ് അന്‍സാരി അഴിക്കുള്ളിലായി.അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ സാഹസികമായി എത്തിയ യുവാവാണ് ജയിലിലായത് .മുംബൈ സ്വദേശിയായ ഹമീദ് പാക്കിസ്ഥാനിലുള്ള പെണ്‍കുട്ടിയുമായി കണ്ടുമുട്ടുന്നത് ഫേസ്ബുക്കിലൂടെ. ഇതിനിടെ പരിചയം പ്രണയത്തിന് വഴിമാറി. കലശലായ പ്രണയം മൂലം സാഹസികത കാണിക്കാന്‍ ഹമീദ് തീരുമാനിച്ചു.

തന്റെ വിവാഹം നടത്താന്‍ പിതാവ് ഒരുങ്ങുകയാണെന്ന് പെണ്‍കുട്ടി ഹമീദിനെ അറിയിച്ചതോടെയാണ് യുവാവ് പാക്കിസ്ഥാനിലേക്ക് പോകാന്‍ തീരുമാനിച്ചത്.വിസയ്ക്കായി പാക് എംബസിയെ സമീപിച്ചെങ്കിലും കിട്ടിയില്ല .വിസ നിഷേധിച്ചതോടെ അഫ്ഗാനിസ്ഥാനിലേക്ക് കടന്നു.പാകിസ്താനിലേക്ക് അവിടെ നിന്ന് നുഴഞ്ഞുകയറിയ അന്‍സാരി കോഹട്ടിലെ ഹോട്ടലില്‍നിന്ന് 2012 നവംബര്‍ 14നു പിടിയിലായി. ചാരക്കുറ്റം ചുമത്തി പാക് പട്ടാളക്കോടതി 2015 ഡിസംബര്‍ 15ന് മൂന്നു വര്‍ഷം കഠിനതടവ് വിധിച്ചു.                                                                                                                                                          
ഈ കാലാവധി തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണു ഫൗസിയ പാക് പ്രസിഡന്റിനു കത്തെഴുതിയത്. ശിക്ഷ വിധിക്കപ്പെടുന്നതിനു മുമ്പ് ജയിലില്‍കിടന്ന കാലം കൂടി ശിക്ഷയായി കണക്കാക്കി മോചിപ്പിക്കണമെന്നാണ് അഭ്യര്‍ഥന. വിദേശീയര്‍ക്കു പോലും ഇളവ് നല്‍കിയ ചരിത്രം പാകിസ്താനുണ്ടെന്നും അന്‍സാരിയെ വിട്ടയയ്ക്കുന്നത് ഇന്ത്യന്‍ ജയിലുകളിലെ പാകിസ്താന്‍കാരുടെ മോചനത്തിനു സഹായകമാകുമെന്നും കത്തില്‍ ഫൗസിയ പറയുന്നു.

 

 

 

Read more topics: indian lover, pakistan ,jail
English summary
love story that starts in mumbai stuck in a pakistan jail
topbanner

More News from this section

Subscribe by Email