Monday September 24th, 2018 - 1:17:pm
topbanner

പ്രണയിച്ച് വിവാഹം കഴിച്ച അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

suji
പ്രണയിച്ച് വിവാഹം കഴിച്ച അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപക ദമ്പതികള്‍ക്ക് പ്രണയിച്ച് വിവാഹം കഴിച്ചെന്ന പേരില്‍ പുറത്താക്കല്‍ നടപടി നേരിട്ടു.തീരുമാനം വിവാഹ ദിനത്തില്‍ തന്നെ നടപ്പാക്കി മാനേജ്‌മെന്റ് ശിക്ഷ വിധിച്ചു.              
പ്രണയിച്ച് വിവാഹം കഴിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മേശം സന്ദേശം നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാമ്പോര്‍ മുസ്ലീം എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരായിരുന്നു താരിഖ് ഭട്ടും സുമയ്യ ബാഷിറും.വിവാഹ ദിവസമായ നവംബര്‍ 20ന് ഇവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു.                                                                                                                                                       
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല.സ്‌കൂള്‍ ചെയര്‍മാന്‍ ഇവര്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രതികരിച്ചു.രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.എന്നാല്‍ തങ്ങള്‍ അറേഞ്ച്ഡ് മ്യാരേജാണ് നടത്തിയതെന്നും ലീവ് അപേക്ഷ നല്‍കിയിരുന്നുവെന്നും അധ്യാപകര്‍ പറഞ്ഞു.

Read more topics: love married ,teachers,school
English summary
love married teachers dismissed from school
topbanner

More News from this section

Subscribe by Email