Saturday September 22nd, 2018 - 1:19:am
topbanner

ലോക്‌സഭാ സ്പീക്കര്‍ക്ക് 48 ലക്ഷം രൂപയുടെ കാര്‍; പ്രതിഷേധവുമായി പ്രതിപക്ഷം

NewsDesk
ലോക്‌സഭാ സ്പീക്കര്‍ക്ക് 48 ലക്ഷം രൂപയുടെ കാര്‍; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: അരക്കോടിയോളം രൂപ വിലവരുന്ന ആഡംബര വാഹനം ലോക്‌സഭാ സ്പീക്കര്‍ക്കായി വാങ്ങിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ആഡംബര കാറായ ജാഗ്വാര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്പീക്കര്‍ സുമിത്രാ മഹാജനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ വാങ്ങിയത്.

നേരത്തെ ടൊയോട്ട കാര്‍ ആണ് സ്പീക്കര്‍ ഉപയോഗിച്ചുവന്നിരുന്നത്. ഇത്രയും വിലകൂടിയ ആഡംബരകാര്‍ ഉപയോഗിക്കാനുള്ള തീരുമാനം സ്പീക്കര്‍ പുന:പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് മാധ്യമവക്താവ് മനീഷ് തീവാരി പറഞ്ഞു.

എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാഗ്വര്‍ കാര്‍ വാങ്ങിയതെന്ന് ലോക്‌സഭ സെക്രട്ടറി ഡി.കെ.ഭല്‍ വ്യക്തമാക്കി. നിലവില്‍ സുമിത്രാ മഹാജന്‍ ഉപയോഗിക്കുന്ന വാഹനത്തിന് അഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

നേരത്തെ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയുടെ കാലത്താണ് സര്‍ക്കാര്‍ ആദ്യമായി ബുള്ളറ്റ് പ്രൂഫ് ബിഎംഡെബ്‌ള്യൂ കാര്‍ വാങ്ങിയത്, ഈ കാറായിരുന്നു പിന്നെ ഏറെക്കാലം അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ ശെഖാവത്തും ഉപയോഗിച്ചിരുന്നത്.

കാമുകന് ബൈക്ക് വാങ്ങാന്‍ ലേഡി ഡോക്ടറുടെ മകള്‍ അമ്മയുടെ സ്വര്‍ണം മോഷ്ടിച്ചു

സോസേജില്‍ ഗര്‍ഭനിരോധന ഉറ ലഭിച്ചെന്ന പരാതിയുമായി യുവതി

കൊല്ലം; നടന്നുപോവുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിച്ചു; 4 വിദ്യാര്‍ഥികള്‍ പിടിയില്‍

 

Read more topics: Lok Sabha, Speaker, car, Jaguar
English summary
Lok Sabha Speaker's new car is a Jaguar worth Rs 48.25 lakh
topbanner

More News from this section

Subscribe by Email